
കാട് പൂവിട്ട രാവിന് സമ്മാനം
വസന്തമനോനിറങ്ങളുടെ കടല്‍വാനം
ചുരമിറങ്ങിയ കാറ്റ് കൊരുത്ത കുളിര്‍ഗന്ധം
കാറ്റാടിപ്പാടത്തെ പുല്നാമ്പിന് കുളിരിലൂടെ
നക്ഷത്രങ്ങള്‍ അലുക്കിട്ട പാവാട വട്ടം ചുറ്റി
മലയിറങ്ങി അഴലുകള്‍ മായ്ച്ചു നീ വരും
പ്രണയതരംഗവടിവിലൂടെ അരുണോദയം .
കണ്ണീര് തടാകത്തില്‍ അപ്പോഴും താമര
കൈ കൂപ്പി പ്രാര്‍ഥിക്കും
രാവും പകലുമില്ലാത്ത
സുഗന്ധസന്ധ്യ മാത്രമുള്ള ഒരു ദിനത്തിന്..
അന്ന്
മാര്‍ബിള്‍ തണുപ്പുള്ള കവിളില്‍ ജന്മം മുഖം ചേര്‍ക്കും
ഇലപ്പച്ചയില് പ്രകാശം ഒട്ടി നില്ക്കുംപോലെ
=