
തോല്‍വിയാണ് ജയം
അതില്‍ രക്തസാക്ഷിയുടെ കയ്യൊപ്പുണ്ടെങ്കില്‍
വിനയത്തിന് വെളിച്ചമുണ്ടെങ്കില്‍
പുലരിയുടെ വിത്തുന്ടെങ്കില്‍
പച്ചക്കാവിക്കുലകള്‍ക്കിടയ്ക്കിടെ
മെച്ചത്തില് പഴുത്ത കരാര്‍ ഇല്ലെങ്കില്‍
അടിമ വംശത്തിന്റെ വിയര്‍പ്പിലൂടെ
സൂര്യന് തപിപ്പിച്ച കരിമണ്ണില്‍
മുളയ്ക്കുന്ന കണ്ണുകളിലേക്കു
ഒരു പൈതല്‍ കൈ പിടിച്ചു നടത്തുന്നു
കൈത്തലങ്ങളിലെ നേര്‍രേഖകളില്‍
വിയര്‍പ്പിന്റെ വാദങ്ങളില്ലാത്ത്തവര്‍
അവരെ ഒപ്പം കൂട്ടരുത്
ഏറ്റുമുട്ടി പോരുവീര്യം കുറുകിയ നെഞ്ചകം
ഓര്‍മകളുടെ നിലവിളികള്‍ കൊണ്ട് പൊതിയുക.
--------------------------------------------------
No comments:
Post a Comment