
ഒരുക്കണമൊരു മ്യൂസിയം സ്കൂളില്‍
ചര്‍ച്ചകള്‍ തീര്‍പ്പുകള്‍ തിരച്ചില്‍ വഴിചൂണ്ടലുകള്‍..
ശേഖരിക്കാം പുരാവസ്തുക്കള്‍, ലിഖിതങ്ങള്‍
മറവിരോഗം ആശ്ലേഷിച്ച കാലങ്ങള്‍. ..
സ്ലേറ്റുകള്, കല്ലുപെന്‍സില്‍, മുറിവര്‍ണ ചോക്കുകള്‍
അഖിലാണ്ഡമണ്ഡലം അണിയിച്ചോരുക്കുമിളം കണ്ഠങ്ങള്‍
വട്ടം ചുറ്റുമരപ്പാവാടപ്പച്ചകള്‍, രാഖി കെട്ടാത്ത ഇടനാഴിക്കണ്‍ തിളക്കം.
ക്ലാസ് കയറ്റം കിട്ടാത്തോര്‍മതഴമ്പുകള്‍ മിനുങ്ങും ബഞ്ചുകള്‍.
പര്‍ദയിടാത്ത സ്റ്റാഫ് റൂം കിലുക്കങ്ങള്‍,
"ദൈവമേ കൈ തൊഴാം" ഓര്‍മയിടറും നാരായണി ടീച്ചര്‍,
നാലുകോളം തടവിലാത്മഹത്യ ചെയ്ത അപ്പുമാഷിന്
നാട്- ട്രാന്‍സ്ഫര്‍- ശിപാര്‍ശ -ടീച്ചിംഗ് നോട്ടുകള്‍
ഇടവപ്പാതിയില്‍ ചേമ്പിലക്കുടയില്‍ തോളുരുമ്മും തുള്ളികള്‍.
വള്ളിനിക്കറിന് കുങ്കുമം തൊടാത്ത കാവി സ്നേഹങ്ങള്‍.
തുട ഞെരുങ്ങും സ്വര്‍ഗാരോഹണങ്ങള്‍
അര്‍ദ്ധവിരാമങ്ങള്‍, ഡാഷുകള്‍, ചേരും പടി ചേരാത്ത
ചൂരല്‍ മുഴക്കങ്ങള്‍ ബ്രാക്കറ്റില്‍ തെറ്റിയ ചെങ്ങാത്തങ്ങള്‍
നിശബ്ദ താഴ്വാരങ്ങള്‍ ഓട്ടോ ഗ്രാഫുകള്‍ ..
നഗരത്തിരക്കില്‍ കൌതുകം തിരയും പേരക്കുട്ടികള്‍
മ്യൂസിയത്തിന് കവാടം, ശിഷ്യന് മുറിക്കും പ്രവേശനക്കുറി
കണ്ടൂ ആക്കറിക്കൂട്ടങ്ങളില്‍ ശാരിക പൈതല്‍ കൊഞ്ചിയ മലയാളം,
അഡ്മിഷന് രജിസ്ടര്‍, നടുവിലായി തുരുമ്പിച്ചവിദ്യാലയം
1 comment:
pothichor thurakkum ilakkum manam kettu karayum ilam vayar......
Post a Comment