
മോര്‍ച്ചറിയില്‍ നിന്നും സെമിത്തേരിയിലേക്ക്
മൌനത്തിന്റെ ഒന്നര കിലോ മീറ്റര്‍
പ്രവേശന കവാടം ഉദാരം
ഇടത്തോട്ട് തിരിയുക
തുരുമ്പു പൂത്ത പുല്നാമ്പുകളില് കാലുകള്‍ പൂഴ്ത്തി
സെമിത്തേരിയിലെ ചാരുകസേര
ഇരുള് ചൂടിയ കാറ്റിന്റെ അസ്ഥി പാകി, തണുപ്പില്‍
ആരെയും പ്രതീക്ഷിക്കാതെ ആര്‍ക്കോ വേണ്ടി
സെമിത്തേരിയിലെ ചാരുകസേര
സ്മരണകള്‍ ശിരസ്സ് മൂടിക്കെടിയ
കണ്ണീര്തുള്ളികള് ഒറ്റയ്ക്കും കൂട്ടായും എത്തും
ഗൌനിക്കരുത്
ഭൂഗര്‍ഭത്തില്‍ താരാട്ട് വിതുമ്പും
ചെവി കൊടുക്കരുത്.
കാല് വിരലുകള്‍ ചേര്‍ത്ത് കെട്ടുക
നടത്തത്തിന്റെ ജഡത്വം മുടക്കാം
മാറിട ചൂടില്‍ തല ചായ്ച്ച ആരവങ്ങളില്‍
അര്‍ത്ഥ ബന്ധങ്ങള്‍ തിരയരുത്
അലസമായി തോളില്‍ തട്ടി ആശ്വസിപ്പിക്കാനെത്തുന്ന
ഉണങ്ങിയ ഇലകള്ക്കിടയിലെവിടെയോ
വീണുടഞ്ഞ അത്യാസക്തികള്‍ പിറു പിറുത്ത കാവ്യം
വായിക്കരുത്.
മൌനം ഓരിയിടുമ്പോള്‍
വസന്തത്തിന്റെ പാര്കില് നിന്നും ഒടിച്ചെടുത്ത
വെള്ള പുതപ്പിച്ച ഒരു റോസപൂവ്
ആരോ നീട്ടും
തിര കരയില്‍ മുഖം പൊത്തി സങ്കടം തോരും
സെമിത്തേരിയിലെ ചാരു കസേര
കാഴ്ച്ചയുടെ മരണം പോലെ.
?!
4 comments:
vasanthathinte parkil ninnum odichedutha vella puthappicha rosappoovu.....
തിര കരയില്‍ മുഖം പൊത്തി സങ്കടം തോരും
സെമിത്തേരിയിലെ ചാരു കസേര
കാഴ്ച്ചയുടെ മരണം പോലെ.
നല്ല കവിത
"സെമിത്തേരിയിലെ ചാരു കസേര
കാഴ്ച്ചയുടെ മരണം പോലെ."
Being with dead and dead thoughts can't be lively or safe
Post a Comment