
കരിയില കേഴും വഴിയില്‍
കുതിര്‍ന്ന പ്രാണന്‍ ശപിച്ച വേവില്‍
മൌനമുറഞ്ഞ മഴത്തുള്ളി
അത് ഞാനാണല്ലോ
ഊറ്റം കൊണ്ടൊരു തിരയില്‍
കൂറ്റന്‍ കരിമേഘങ്ങള്‍ കൊമ്പില്‍
കോര്‍ത്തു കുതിക്കും
കാറ്റിനു നേരെ വീര്യം കാട്ടി
തോറ്റുതകര്‍ന്ന മഴത്തുള്ളി
കിലുങ്ങിയമര്‍ന്നമിഴിത്തുള്ളി
ചോര പ്പുഴയായ് ഒഴുകിയ പെണ്‍ തുള്ളി
തൊട്ടാല്‍ പൊട്ടും പ്രായം കോറിയ
മാതംഗിക്കുംദാഹം .
ഉള്ളിലുദിക്കും ഉച്ചവെളിച്ചം
മൊത്തിയമര്ത്താന്‍മോഹം .
നീട്ടിയ കുമ്പിളില്‍ പിടഞ്ഞു തുള്ളി
പ്രണയത്തിന്റെ പെരുംതുള്ളി
മുറിഞ്ഞു പൊള്ളിയയമ്മക്കുരലില്‍
ചെറു തണുവും പകരാനാരും ചെന്നില്ല .
ഇന്നുമൊരഴലിന്‍ കടമായ് നീറ്റുന്നു
ഒരിലത്തുമ്പിലുമല്പ്പം താങ്ങു
ലഭിക്കാതലയും പാപത്തുള്ളി .
ആഴക്കിണറിന്‍ ശാന്ത തപസ്സില്‍
സ്ഫടിക മനസ്സിന്‍ ശാന്തതയില്‍
ചെന്നു പതിക്കെ തനുവും
പൊട്ടി പ്പിളരുന്നു ശ്വാസം
കിട്ടാ ജീവന്‍ ചിതറി പ്പായുന്നു
അത് ഞാനാണല്ലോ ചലനം
ചത്തു കിടക്കും ചെറു തുള്ളി
മഴയുടെ നീണ്ട ഞരക്കത്ത്തില്‍
അമ്മക്കനവും വീണു തപിക്കെ
തന്നെ ത്തന്നെ ബലിയായ് നല്‍കിയ
സ്നേഹത്തിന്‍റെ നിണത്തുള്ളി .
1 comment:
സ്നേഹത്തിന്‍റെ തുള്ളികള്‍ തന്നെയാണ് എല്ലാം..
വിത്യസ്തമായൊരു ശൈലി..
Post a Comment