
പാറയുടെ പരുക്കന്‍ സ്നേഹം ആരും തൊട്ടറിയുന്നില്ല
ജന്മങ്ങള് വിശ്രമിച്ചതും സല്ലപിച്ചതും
മഞ്ഞുമെത്ത വിരിച്ചതും
വില്‍പ്പത്രത്തില്‍ ചേര്‍ക്കാന്‍ മറന്നു.
ഒരു രാത്രി അവസാന നക്ഷത്ര രശ്മി
ശിലാഹൃദയവാല്‍വിലൂടെ കടന്നു പോകും.
എല്ലാ വ്യാഖ്യാനങ്ങളെയും
അപൂര്‍ണമാക്കുന്ന മഴ ധമനിയില്‍ ആവാഹിക്കും..
പാറയുടെ മുള്‍കിരീടത്തിലെ ചോരയ്ക്ക്
പ്രണയത്തിന്റെ ചുണ്ടിലെ മുറിവ് കൊണ്ട് അടിക്കുറിപ്പ്. ..
--
2 comments:
മുറിവ് കൊണ്ട് അടിക്കുറിപ്പ്..
Grace in thoughts, celebration of figurative, imaginative description in free flowing tongue. Multi layered contradictory realities of human life, a preoccupation with diverse cultural historic n mythic landscape in sustained narrative drive.
Post a Comment