Friday, December 24, 2010

മയില്‍പ്പീലീ...

യില്പീലീ..
നിന്നെ എല്ലാവര്ക്കും വേണം
നിന്റെ മരതകക്കണ്ണുകള്‍
സാഗര നീലിമ കുറുകിയ അലുക്കുകള്‍
എല്ലാം വേണം
കണ്ണിനു ഉത്സവത്തിന്.
കണ്ണന് അലങ്കാരത്തിന്‌.




എനിക്ക് വേണ്ടത്
ചാന്തും ചമയവുമില്ലാത്ത നിന്റെ സ്വപ്നമാനസം,
എന്നില്‍ അട വെച്ച് നൂറു നൂറായിരമായി വിരിയിക്കണം .‍.
എന്റെ മയില്‍പ്പീലീ...
നിന്നില്‍ എന്‍ കണ്ണുകള്‍.
കിനാക്കള്‍ കാവലായി നക്ഷത്രങ്ങള്‍.





5 comments:

ഐക്കരപ്പടിയന്‍ said...

ചാന്തും ചമയവുമില്ലാത്ത മയില്‍ പീലി‍ സ്വപ്ന മാനസം..
കവിഭാവന മയില്‍‌പീലി വിടര്‍ത്തിയാടുന്നുണ്ടിവിടെ...

ബിന്ദു .വി എസ് said...

മയില്‍‌പ്പീലി ..അഴകായ് വിരിയുമ്പോള്‍ ...അതിന്‍റെ മനസ്സിനെക്കുറിച്ച് ആരാണ് ചിന്തിക്കുക ... . .ആ കാണാഹൃദയത്തെ ഏറ്റുവാങ്ങി തന്നില്‍ തന്നെ നൂറായിരമായി വിരിയിക്കാന്‍ തുടിക്കുന്ന ഭാവുകത്വം അസാധാരണം ....അനിര്‍വചനീയം ....അത്രമേല്‍ സ്നേഹിക്കയാല്‍ ...ഈ കവിതയ്ക്ക് മരണമില്ല .

MOIDEEN ANGADIMUGAR said...

കണ്ണിനു ഉത്സവത്തിന്
കണ്ണന് അലങ്കാരത്തിന്‌ ഒക്കെവേണം മയിൽ‌പ്പീലി.മൈൽ‌പ്പീലിയുടെ സൌന്ദര്യം കവിതയിൽ തെളിഞ്ഞുകാണുന്നു.
നല്ല കവിത.അഭിനന്ദനങ്ങൾ.

Kalavallabhan said...

"കണ്ണിനു ഉത്സവത്തിന്
കണ്ണന് അലങ്കാരത്തിന്‌."
കലാധരന്‌ കവിതയ്ക്ക്..
കലാവല്ലഭൻ വായനയ്ക്ക് ....

drkaladharantp said...

പ്രിയ സ്നേഹിതരെ,
മയില്‍‌പ്പീലിമനസ്സില്‍ കണ്ണും കരളും ചേര്‍ത്തോനു കൂട്ട് വന്ന നിങ്ങളുടെ വരികള്‍.
നന്ദി.