Monday, December 13, 2010

കാ.

ഓണ പിറ്റേന്ന് ഇലയിട്ടു ഉണ്ണാനിരുന്നു.
ഒരു ഉരുള മാത്രം.
ഞാനും അമ്മക്കാക്കയും
നനഞ്ഞ വിരലുകള്‍
മഴ മുറിച്ചിട്ട ഓര്‍മ്മകള്‍
കന്നുകാലി വിശപ്പ്‌ കണ്ണുകളില്‍
നൊന്തതും വെന്തതും ഓണം
ഒരു വാക്ക്
എനിക്ക് നേരെ നീട്ടി.
കാ..


-----------------

3 comments:

രമേശ്‌അരൂര്‍ said...

എന്ത് പറയാന്‍ ....:(
ഏതെല്ലാം ബിംബങ്ങളാണ്‌ ഇതില്‍ !!!
ഓണപ്പിറ്റെന്നു!
ഒരു ഉരുള മാത്രം !!
നനഞ്ഞ വിരലുകള്‍ !!!
ഉജ്വലം .....:)

സലീം ഇ.പി. said...

അതെ, ഉജ്ജ്വലം...കന്നുകാലി വിശപ്പ്‌ കണ്ണുകളില്‍...!

Kalavallabhan said...

ഞാനും അമ്മക്കാക്കയും