
കസവുടുത്ത പുലരി
ആരോ മുട്ടിവിളിക്കുന്നു.
ഒളിനോട്ടത്തില്‍ കണ്ടു
നാല് പേര്
വാക്കും മൂക്കും പൊത്തി കണ്ണും കാതും കെട്ടി
ഇടിമുഴക്കത്തെ വിളറിയനിലാവില്‍ പൊതിഞ്ഞാഴ്ത്തിയ
മലയാളം മണ്ണിളക്കി അലങ്കാരചെടി നട്ട്
തിരുവാതിര കൊട്ടി ചുറ്റി കളിക്കണം ഇന്ന്
സദസ്സിനു നമസ്കാരം പറയുമ്പോള്‍
ശ്വാസംമുട്ടി കൈകാലിട്ടടിച്ച് കണ്ണ് തുറിച്ച ഒരു
പ്രേതപ്പുലരി ശിരോവസ്ത്രമില്ലാതെ....
മാന്യ വിശിഷ്ടദേഹങ്ങള്‍ക്ക് ഉള്ളു തണുക്കാന്‍
കുപ്പിയില്‍ അതേ കിണര്‍ ജലം
വൈകിട്ട് വീണ്ടും മുട്ടി വിളിക്കുന്നു
ഒളി നോട്ടത്തില്‍ കണ്ടു
അവര്‍ നാല് പേര്.
രണ്ട് വിശ്വാസികള്‍
രണ്ട് കമ്മ്യൂനിസ്ടുകാര്‍
വര്‍ഗീസ്
രാജന്
മൌലവി
അഭയ
അഴുകാത്ത നാല് ജഡങ്ങള്‍
പരാജിത ന്യൂനപക്ഷം
1 comment:
നല്ലത് ....വളരെ ശക്തം ......
--
Post a Comment