Friday, December 31, 2010

നീയാണെന്‍ പുതുവര്‍ഷപ്പുലരി

നീയാണെന്‍ പുതുവര്‍ഷപ്പുലരി
കാട് പൂവിട്ട രാവിന്‍ സമ്മാനം
വസന്തമനോനിറങ്ങളുടെ കടല്‍വാനം
ചുരമിറങ്ങിയ കാറ്റ് കൊരുത്ത കുളിര്‍ഗന്ധം

കാറ്റാടിപ്പാടത്തെ പുല്നാമ്പിന്‍ കുളിരിലൂടെ
നക്ഷത്രങ്ങള്‍ അലുക്കിട്ട പാവാട വട്ടം ചുറ്റി
മലയിറങ്ങി അഴലുകള്‍ മായ്ച്ചു നീ വരും
പ്രണയതരംഗവടിവിലൂടെ അരുണോദയം .

കണ്ണീര്‍ തടാകത്തില്‍ അപ്പോഴും താമര
കൈ കൂപ്പി പ്രാര്‍ഥിക്കും
രാവും പകലുമില്ലാത്ത
സുഗന്ധസന്ധ്യ മാത്രമുള്ള ഒരു ദിനത്തിന്..
അന്ന്
മാര്‍ബിള്‍ തണുപ്പുള്ള കവിളില്‍ ജന്മം മുഖം ചേര്‍ക്കും
ഇലപ്പച്ചയില്‍ പ്രകാശം ഒട്ടി നില്‍ക്കുംപോലെ


=

7 comments:

ഒരു നുറുങ്ങ് said...

പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാം നമുക്ക്,ആമോദത്തോടെ.!
ആശംസകള്‍..!!

മൻസൂർ അബ്ദു ചെറുവാടി said...

നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

jayanEvoor said...

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

Unknown said...

പ്രകൃതി അനുദിനം നമ്മില്‍ നിന്നകലുകയല്ലെ?

drkaladharantp said...

ഭോഗാസക്തിയില്ലാതെ പ്രണയിച്ചാല്‍ പ്രകൃതി അകലില്ല

ബിന്ദു .വി എസ് said...

ഇല പ്പച്ചയില്‍ പ്രകാശം ഒട്ടി നില്‍ക്കും പോലെ ഈ കവിത .
എല്ലാ പുതു വര്‍ഷ പ്പുലരിയിലും മനസ്സിലെഴുതി ത്തെളിയുന്നു ഇത് .....
പ്രണയ തരംഗ വടിവുകളിലൂടെ പുലരിയുടെ ഊര്‍ജ്ജ പ്രവാഹം
സര്‍ഗ സന്ധ്യകളുടെ മിഴി യൊതുക്കം ...

Preetha tr said...

Beautiful N AMAZING thoughts, but the words are not soft and poetic.