Sunday, June 12, 2011

"എന്‍റെ "എന്ന വാക്ക്


എന്‍റെ ഒരു വാക്ക്
"എന്‍റെ "എന്ന വാക്ക്
കാലം കുലപര്‍വതങ്ങളില്‍ കടഞ്ഞു
ഋതുക്കള്‍ ഗര്‍ഭം കൊണ്ട വാക്ക്.
ഹൃദയത്തില്‍ സ്നേഹ നൂലുകൊണ്ട് തുന്നിക്കെട്ടുമ്പോള്‍
മിടിച്ചുയര്‍ന്ന വാക്ക്.

കൃഷ്ണമണികള്‍ക്കിടയില്‍ മയില്‍‌പ്പീലി വീശിയ
ഹംസമഴ കരളില്‍ പെയ്ത വാക്ക്.
നീലക്കുറിഞ്ഞി പാകിയ സ്വപ്നം
ആ വാക്കില്‍ വിരിയുന്നത് ഞാന്‍ കണ്ടു

പുലരി മഴയില്‍ പാദം മുറിഞ്ഞ നടത്തത്തില്‍
താലിത്തിളക്കമുള്ള ഒരു വാക്ക്
കൊഴിയുന്നത് കാണാന്‍ നീ കൊതിച്ചോ
എന്‍റെ മുത്തേ ..


--

4 comments:

രമേശ്‌ അരൂര്‍ said...

ഇല്ല എന്റെ കവീ ...

ബിന്ദു .വി എസ് said...

എല്ലാ വരികളിലും കവിത ...........

Artof Wave said...

നന്നായിട്ടുണ്ട്
അക്ഷരങ്ങള്‍ ഒന്ന് കൂടി ക്രമപ്പെടുത്താന്‍ ശ്രദ്ദിക്കുക

Preetha Tr said...

A person can say the word " ente" only to God who can only know the meaning of that word fully.