Saturday, October 1, 2011

പച്ചപ്പാഠം

അമ്മത്തൊട്ടിലില്‍   
വൃക്ഷകുലപതികളുടെ മഹാപാരമ്പര്യമുള്ള 
ചെറുപൈതല്‍ച്ചെടി .

നേര്‍മയേറിയ മണ്‍തരികളുടെ  വാത്സല്യതടത്തിലേക്കു   
ഇളം ചുവടുകള്‍ താഴ്ത്തിയില്ലതിന്‍ മുന്‍പേ 
അറക്കവാളിന്റെ മുരള്‍ച്ച വീശി .
തടയും മുമ്പേയറ്റു  നിലവിളിയുടെ ഹസ്തങ്ങള്‍ .
തടത്തില്‍ നനവ്‌ ചുവന്നു.

ഓരോ വിരലിലും പച്ച പൊടിഞ്ഞു.
സൂര്യഗീതം പാടിയഞ്ചു ശാഖകളും തളിര്‍ത്തു .
കൈമരത്തില്‍ സ്നേഹ കാവ്യങ്ങള്‍ വിരിഞ്ഞു. 
"വനമാകട്ടെ "കുഞ്ഞുങ്ങള്‍ കൊതിപറഞ്ഞു
അറക്കവാളും കൊതി നുണഞ്ഞു
"വനമാകട്ടെ "



2 comments:

Manoraj said...

വനമൊരു വരം...

നല്ല കവിത

ചന്തു നായർ said...

കവിത ഇഷ്ടപ്പെട്ടു....ബിംബങ്ങളെ കുറച്ച്കൂടി ലളിതമാക്കാമയിരുന്നില്ലേ?