മാവ് കോരി ഒഴിച്ചപ്പോഴാണ്
ബല്ലടിച്ചത്
അരുണിമ ഫോണില്‍ തുളുമ്പി
"ടീച്ചറെ.. "
സ്ഫടികപാത്രം ഉടയുന്ന ഇളം ശബ്ദം
"എന്താ മോളെ ?"
രണ്ടാനച്ചന് വാങ്ങിത്തന്ന
കളിപ്പാട്ടങ്ങളുടെ വില കൂട്ടിയിട്ടും കൂട്ടിയിട്ടും
ശരിയാകുന്നില്ലത്രെ !
"അമ്മയോട് പറഞ്ഞോ?"
"അമ്മേം ചേച്ചീം പറഞ്ഞു
കണക്കു കൂട്ടലുകള്‍ തെറ്റുന്നെന്നു"
അപ്പോള്‍ ഉത്തരം എനിക്ക് കിട്ടി -
ദോശ കരിഞ്ഞ കറുത്ത മണം
=
2 comments:
രണ്ടാനച്ചന് വാങ്ങിത്തന്നതല്ലേ..?
ഹോംവർക്കും കളിപ്പാട്ടവും കരിയുന്ന ഗന്ധം...ഭാവുകങ്ങൾ..
Post a Comment