1.
ഒന്നുമേ മിണ്ടിയില്ലെങ്കിലും നീ
നിന്റെ കണ്ണാലെയെല്ലാമേ   ചൊല്ലി
എത്രയോ കാലം തപം കൊണ്ടുള്ളി -
ലുളി  വീഴ്ത്തി ചെത്തി കൊത്തിയ രൂപം. 
പെട്ടു പോയി നിന്‍ കണ്പീലി കുരുക്കി -
ലൊട്ടു നേരം  ഇമയനങ്ങാത്ത മാത്രകള്‍ 
മിഴിയാഴത്തണുപ്പിലാഴ്ന്നകം കുളിരുമ്പോള്‍ 
വഴി തുറക്കുന്നൂ മൃദുമന്ദഹാസം.
3. 
അപരന്‍റെ കണ്ണില്‍ കവിത വിരിയിക്കുവോള്‍ 
കനകമാനിനെ ഹൃദയ തടത്തിലേക്കു അയക്കുകയാണ്
ഒപ്പമൊരു അതിവേഗശരവും. 
1 comment:
നിത്യ തപസ്സിന്‍ കാനനങ്ങളില്‍ കനക മാനുകള്‍ വന്നെത്തി നോക്കില്ല.അവിടെ അപരന്‍റെ കണ്ണുകളിലെ കവിതയായി അവള്‍ മാറില്ല.ഭ്രമങ്ങളുടെ മാരീചന്മാര്‍
വേഷം മാറിയെത്തുമെന്നു ഇതിഹാസം പറയുന്നതിനാല്‍ .അവള്‍ നിഴലുകളുടെ ഓരം ചേര്‍ന്ന് നടക്കും .അതീവ ജാഗ്രതയോടെ ..പുതിയ ഇതിഹാസം പിറക്കുമെന്ന് പറയുന്നത് അതിനാലാണ് .
Post a Comment