Saturday, October 22, 2011

മടിയില്‍ ഒരു പകല്‍

പകല്‍മേഘങ്ങള്‍ നീല വിരിപ്പിലേക്ക് മയങ്ങാന്‍ കിടന്നപ്പോഴാണ്‌
ഞാന്‍ നിന്റെ മടിയില്‍ തലവെച്ചത്.
കടലിരമ്പം കൊണ്ടു മരങ്ങള്‍ തണല്‍ വിരിച്ചു
ഇളം കാറ്റ് നിന്റെ കണ്ണുകളില്‍  വീശുന്നുണ്ടായിരുന്നു
സംവത്സരങ്ങളുടെ ചാറു നീ എന്നിലേക്ക്‌ ഇറ്റിച്ചു
ഒരു കിളി എന്റെ നെറുകയിലേക്ക് പറന്നിറങ്ങി
അതിന്റെ ചിറകുകളില്‍ നീലയും പച്ചയും മഞ്ഞയും
കടലും വയലും വസന്തവും തലോടിയ തൂവലുകള്‍
തല ഉയര്‍ത്തി   നിന്നെ  അത്  നോക്കി
കൊത്തിപ്പെറുക്കിയെടുത്ത  
ധാന്യങ്ങള്‍ വിത്യ്ക്കാനായി
നിന്റെ നെഞ്ചിലേക്ക് അത് പറന്നു

3 comments:

ശിഖണ്ഡി said...

good....

ബിന്ദു .വി എസ് said...

മടിയിലേക്ക്‌ പകല്‍ തലചായ്ക്കുക യായിരുന്നു .അന്നേരം കടല്‍ കവിതകളെ കണ്ണാടി കാട്ടി തിളക്കുകയായിരുന്നു ..കിളികളും കുഞ്ഞുങ്ങളും പുല്‍ ത്തകിടിയെ തങ്ങളുടെ താക്കുകയായിരുന്നു ...എമ്പാടും കളങ്ങള്‍ എഴുതുന്ന ഒരു പകല്‍ .......

എരമല്ലുര്‍ സനില്‍ കുമാര്‍ said...

മടിയില്‍ ഒരു പകല്‍ വയിച്ചു. വേറിട്ട ഒരു വയനാനുഭവം-എരമല്ലൂര്‍ സനില്‍കുമാര്‍