'എന്റെ  കര്‍ക്കിടകമാണ് നിന്റെ വിഷു  '
കൊന്നയുടെ സന്ദേശം 
കണ്ണു പൊത്തിയിരുട്ടു തിമിര്‍ത്ത 
മഴത്തറവാട്ടിലാണ്    പിറവി
കറുത്ത വാവ് വിളവെടുത്ത അകക്കണ്ണിലും
കരിമേഘം കണി വെച്ചു
നയന്‍ വണ്‍സിക്സ് താലി 
മുത്തൂറ്റു പരോള്‍ കാത്തു .
കണി കാണാനെങ്കിലും ..?
പലിശയുടെ പായല്‍പ്പച്ച
ഇലകളില്‍ വഴുതുന്നു 
മേടചൂടിന് രാക്കട്ടിലില്‍ 
ഇല വിരിച്ചു വിടര്‍ന്നു നനഞ്ഞാല്‍ 
പൊന്നു  പുതച്ചു ഉണരാമത്രേ 
ഓഫര്‍ !
വിശക്കുന്ന കൊന്ന വിഷുക്കൊന്ന 
പവര്‍ കട്ടാണെങ്കിലും
കണ്ണു പൊത്താതെ വയ്യ 
വേഗം കണി ഒരുക്കൂ  
'കള്ളന് ചക്കേട്ടു!'
കണ്ടാല്‍  മിണ്ടേണ്ട 
കണ്ടാല്‍  മിണ്ടേണ്ട 
6 comments:
എന്നാലും കണ്ടാലൊന്ന് മിണ്ടാതിരിക്കുന്നതെങ്ങിനെ? അതുകൊണ്ട്.... നന്നായിട്ടുണ്ട്
vishudinashamsakal
വിഷുക്കൈനീട്ടം നന്നായി
വിഷു ആശംസകൾ !
Vishu Asamsakal
എന്റെ കര്‍ക്കിടകമാണ് നിന്റെ വിഷു .......
അതുകൊണ്ട് ..
നമ്മുടെ കൊന്നപ്പൂവുകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു
വാസ്തവങ്ങളുടെ കവിത .
Post a Comment