'എന്റെ കര്‍ക്കിടകമാണ് നിന്റെ വിഷു '
കൊന്നയുടെ സന്ദേശം
കണ്ണു പൊത്തിയിരുട്ടു തിമിര്‍ത്ത
മഴത്തറവാട്ടിലാണ് പിറവി
കറുത്ത വാവ് വിളവെടുത്ത അകക്കണ്ണിലും
കരിമേഘം കണി വെച്ചു
നയന്‍ വണ്‍സിക്സ് താലി
മുത്തൂറ്റു പരോള്‍ കാത്തു .
കണി കാണാനെങ്കിലും ..?
പലിശയുടെ പായല്‍പ്പച്ച
ഇലകളില്‍ വഴുതുന്നു
മേടചൂടിന് രാക്കട്ടിലില്‍
ഇല വിരിച്ചു വിടര്‍ന്നു നനഞ്ഞാല്‍
പൊന്നു പുതച്ചു ഉണരാമത്രേ
ഓഫര്‍ !
വിശക്കുന്ന കൊന്ന വിഷുക്കൊന്ന
പവര്‍ കട്ടാണെങ്കിലും
കണ്ണു പൊത്താതെ വയ്യ
വേഗം കണി ഒരുക്കൂ
'കള്ളന് ചക്കേട്ടു!'
കണ്ടാല്‍ മിണ്ടേണ്ട
കണ്ടാല്‍ മിണ്ടേണ്ട
6 comments:
എന്നാലും കണ്ടാലൊന്ന് മിണ്ടാതിരിക്കുന്നതെങ്ങിനെ? അതുകൊണ്ട്.... നന്നായിട്ടുണ്ട്
vishudinashamsakal
വിഷുക്കൈനീട്ടം നന്നായി
വിഷു ആശംസകൾ !
Vishu Asamsakal
എന്റെ കര്‍ക്കിടകമാണ് നിന്റെ വിഷു .......
അതുകൊണ്ട് ..
നമ്മുടെ കൊന്നപ്പൂവുകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു
വാസ്തവങ്ങളുടെ കവിത .
Post a Comment