Saturday, April 14, 2012

പര്‍ദ്ദ 2012

കണ്ണുകളില്‍ ഇരുട്ട് കത്തുന്ന  പന്തം .
ചിന്തകളില്‍ ധ്രുവമഞ്ഞിന്‍ സഹശയനം.


കതിര് കൊഴിഞ്ഞ വാക്കുകളുടെ കറ്റകള്‍
കന്നാലിയെ കാത്തു തുറുകെട്ടി പിന്നാമ്പുറത്ത്.

തൊഴുത്തുകളില്‍ പാല്ക്കുടങ്ങള്‍
സംഗീതത്തിനു താളം പിടിക്കുന്നില്ല.


പച്ചപ്പുല്ല് മുറിഞ്ഞയവെട്ടിയ കുട്ടിക്കാലത്തോടൊപ്പം 
കുടമണികിലുക്കിയ പുലരികള്‍ നാട് വിട്ടു 


പാഴ്പുല്ലുകളുടെ പര്‍ദയ്ക്കുള്ളിലേക്ക്
ഒരു  വിഷു  കൂടി  

6 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിത്യസ്തമായ ഒരു വിഷുക്കാഴ്ച്ച..

ajith said...

എല്ലാം തിരിച്ചുകൊണ്ടുവരണം

Akbar said...

:)

ഷാജി പരപ്പനാടൻ said...

വ്യത്യസ്തമായ കവിത..ആശംസകള്‍

viddiman said...

പർദയും വിഷുവും തമ്മിൽ ഒരു ചേരായ്ക പോലെ..

Preetha tr said...

കണ്ണുകളിൽ ഇരുട്ട് കത്തുന്ന പന്തം.Excellent lines as per the title.