Monday, January 23, 2012

ഇതു ജനവരി

ഇതു ജനവരി
ശവക്കച്ച പൊതിഞ്ഞ ഞായര്‍
നിലത്തു  തൂവിയ പാല്‍മണം കോരി
വെളിച്ചം
വിശക്കുന്ന അസ്ഥികൂടങ്ങള്‍ മേയുന്ന
മലകടന്നു ദൂരെ എത്തുമ്പോഴും
ഒരു വാല്ത്സല്യം
ഒറ്റ ഇലയുള്ള മരത്തിന്റെ ശിഖരത്തെ തടവി അയഞ്ഞു.
അമ്മ.

ഒരു പൊന്‍പുഴുവിന് ചിത്രശലഭം ആകാന്‍ ഒരില
ത്തണല്‍
മതിയെന്ന് അമ്മ വില്‍പത്രത്തില്‍ കുറിച്ച് കാണും.
പക്ഷെ ഈ തളിരിലയില്‍ വിശപ്പ്‌ നുളയ്ക്കുംപോള്‍ ..
ഓ, അതോര്‍ക്കാന്‍ വിട്ടുകാണും!

ഓര്‍മയുടെ മരത്തലില്‍ -
അല്ല, ഓര്‍മയുടെ മരണത്തില്‍ .

ഇറുക്കിയടച്ച  കണ്ണുകളുടെ ദുശാട്യം.
തുറന്നു നോക്കിയാല്‍ ചങ്ക് തകരും
വിട്ടുപിരിയാന്‍ മനസ്സനുവ
ദിക്കാതെ
പനിപ്പൊള്ള
ല്‍ പോലെ നെറ്റിയില്‍
യാത്രാമൌനമുദ്ര

കാക്കയും പൂച്ചയും കാതുകുത്തിയ കഥകളിലോ
മഞ്ചാടി മണിയുടെ കൈ വിളയാട്ടത്തിലോ
ഒപ്പം ചേര്‍ന്നു നിന്ന മനസ്സ് മുറിച്ചു
അവള്‍ നടക്കുകയാണ് .
ഒപ്പം ഇല്ലങ്കിലും ഒക്കത്ത്
എല്ലാമുന്ടെന്ന ഭാവം

വിരല് തലോടി മുറിയുന്ന ഒരു രാവ്
നിലാവിനെ വലിചിഴക്കുംപോള്‍
ഇറങ്ങാന്‍ സമ്മതം ചോദിക്കാതെ
ഒരു തുള്ളി അടര്‍ന്നു വീഴുമ്പോലെ
അവസാനിപ്പിച്ചു ചിതറി .

അപ്പോഴും താരാട്ട് കൊണ്ടെന്നെ
പുതപ്പിക്കാന്‍ മറന്നിരുന്നില്ല 





*

3 comments:

Mohammed Kutty.N said...

ഇതാണ് കവിതയെന്നറിയുന്നു ഈ 'ജനവരി'യില്‍.
'നിലത്തു തൂവിയ പാല്‍ 'വെള്ള പുതച്ച പെറ്റമ്മയുടെ ചിത്രം ഓരോ വരികളിലും തുളുമ്പുന്നില്ലേ ?വാത്സല്യത്തിന്റെ മരത്തണലില്‍ ഓര്‍മകളുടെ വേര്‍പ്പാറ്റല്‍ .....

ബിന്ദു .വി എസ് said...

അമ്മ ചൊല്ലിത്തന്ന കഥവഴികളിലൂടെ
അമ്മ നടന്നകന്ന മഞ്ചാടി വഴികളിലൂടെ
ഓര്‍മ്മകളുടെ മാറാപ്പില്‍ ഒരു രാവിന്‍ ദുഃഖവും പേറി
ഒപ്പമെത്താന്‍ വെമ്പുന്ന ഈ മകന്‍
എല്ലാ ജനുവരിയുടെയും കണ്ണീരാകുന്നു
പനി തിളയ്ക്കുന്നതും കണ്ണുകളില്‍ രക്ത ച്ചു വപ്പു പടരുന്നതും
അമ്മയുടെ സ്നേഹമായി അറിയുന്നവന്‍ ........
സ്നേഹത്തിന്‍റെ കലാ ശാല യായ കവിത.

Preetha tr said...

Heartbreaking lines. Don't worry sir. You will be the in heartbeats of your mother who is very near to the God, the Almighty. HE can't leave the tears of your mother.