മോര്‍ച്ചറിയിലെ നാഴിക മണി
ഒന്ന് .. രണ്ട്.. മൂന്ന്
കണ്ണിലെണ്ണയൊഴിച്ചു
ഏപ്പോഴും എണ്ണി നോക്കുന്നത് എന്തിനാണ്?
ഇനിയും വിശ്വാസമില്ലെന്നോ?
അതു പാവം രമണി ചേച്ചി
പൂര്‍ണ മനസ്സോടെ വന്നു കിടന്നതാ ..
കൂട്ട് കിടക്കാന്‍ പോലും ഒരു രമണനെയും കൂട്ടാതെ .
കിട്ടിയ താലിക്കു ചകരി നാരിന്‍റെ കനപ്പിച്ച മണം
ചോദ്യ ചിഹ്നം അടിച്ചു നിവര്‍ത്ത് അതിശയമാക്കാന്‍ ത്രാണിയില്ലാതെ..ഉത്തരം തേടിപ്പോയി
അപ്പുറം സിസ്റര്‍ തെരേസ
മണവാട്ടിയുടെ മൌനം വെട്ടിത്തിരിഞ്ഞതിനാല്‍ മദറാ(ക്കി)യില്ല
കുരിശു വരയ്ക്കുന്ന പ്രഭാതം പോലെ
വെളുത്ത വസ്ത്രം തന്നെ ഇപ്പോഴും.
അടഞ്ഞ കണ്ണുകളില്‍ ആണി മുനയുടെ സിന്ദൂരം
ആറുമണി ചാഞ്ഞാല്‍ വഴി ഏപ്പോഴും ഇങ്ങനെയാ
വേഗം നടന്നാലും ഇരുള് കേറി കെട്ടിപ്പിടിക്കും
അസ്തമിക്കാന്‍ ഒരു പാടാമോ പാളമോ മതി.
ആകസ്മികം അതാണവളുടെ പേര് .
നാഴികമണി ഇരുളിന്‍ ചീളുകള്‍ അരിഞ്ഞു കൂട്ടിയിടുമ്പോള്‍
ഉപേക്ഷിക്കപ്പെട്ട ഒരു താരാട്ട് പാട്ട് ഒറ്റയ്ക്ക് കേറി വന്നു
പട്ടിണി കിടന്ന ഒരമ്മയ്ക്ക് വായ്ക്കരി ഇട്ടു .
ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ്
ദിവസങ്ങള്‍ എണ്ണുന്നത് പോലെ
മോര്‍ച്ചറിയിലെ നാഴിക മണിയുടെ ചങ്കിടിപ്പ്
പുറത്ത് കേള്‍ക്കാം.
മോര്‍ച്ചറിയിലെ നാഴിക മണി
ആരെയോ പ്രതീക്ഷിക്കുന്നുണ്ട്
വാതിലിലെ ടിക്ക് ടിക്ക് ..
ഓരോ തവണയും നിഷേധാര്‍ഥത്തില്‍
ഇടത്തോട്ടും വലത്തോട്ടും
ഇതു തലയാട്ടുന്നത് എന്തിനാണ് ?
പച്ചജീവനില്‍ നിന്നും കണ്ണുകള്‍ പറിച്ചു നല്‍കി
ശരീരം തീറെഴുതിക്കൊടുത്തു ഒരാള്‍
ഇടിമിന്നല്‍ പോലെ വരാതിരിക്കില്ല
ചൂളയില്‍ കടഞ്ഞു ചൂരലില്‍ പുളഞ്ഞു
നെഞ്ചു തഴമ്പിച്ച ഒരാള്‍
കൈകളില്‍ ഇനിയും അറ്റ് പോകാതെ
പിന്‍മടങ്ങാത്ത ചൂണ്ടു വിരല്‍
അഗ്നിശൈലങ്ങള്‍ ഉരുക്കിയ വാക്ക് വീശി ഒരാള്‍
വരാതിരിക്കില്ല .
ചെറിയ അപേക്ഷ മാത്രമേ ഉള്ളൂ
ചോര പിടഞ്ഞു നിലവിളിക്കുന്ന
തെരുപ്പാച്ചിലിന്‍ കുരുക്കില്‍ സ്മാരകം അരുത്
കഞ്ഞി മുക്കി തേച്ചെടുത്ത അപദാനങ്ങള്‍ കൊണ്ട് അനുശോചിക്കരുത്
ഹിമാലയാത്തിനും മീതെ തല ഉയര്‍ത്തി നില്‍ക്കുന്ന
ആ മഹാമരണദിനം അവധി കൊടുത്തു ആഘോഷിക്കരുത്
മോര്‍ച്ചറിയിലെ നാഴികമണി കുഞ്ഞുങ്ങള്‍ കൊണ്ട് പോയിട്ടുണ്ടെങ്കില്‍
അതു ധാരാളം.

3 comments:
ഓരോ തവണയും നിഷേധാര്‍ഥത്തില്‍
ഇടത്തോട്ടും വലത്തോട്ടും
ഇതു തലയാട്ടുന്നത് എന്തിനാണ് ? തന്റെ നിലനില്‍പ്പിനായി. നന്നായിട്ടുണ്ട്
ഹൌ !വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത നീറ്റല്‍ !കരുത്തുറ്റ വരികള്‍ ...
കാച്ചി കുറുക്കാമായിരുന്നു
Post a Comment