Sunday, October 23, 2011

അയ്യപ്പന്‍ അനുസ്മരണം


ദൈവത്തിന്റെ കണ്ണുനീരുകുടിച്ചു ദാഹം തീര്‍ത്ത പാപിക്ക്‌
അനുസ്മരണം പത്തനംതിട്ടയില്‍ നടന്നു
"ശരീരം  നിറയെ മണ്ണും
മണ്ണ് നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത  നിറയെ കാല്പാടുകളും "
ഉണ്ടായിരുന്ന കവിയെ പൊതുവേ കേരളം  ഓര്‍ക്കാന്‍ വിസമ്മതിച്ചപോലെ  ..
ഒന്നോ രണ്ടോ ജില്ലകളില്‍ സാംസ്കാരിക സംഘങ്ങള്‍ കവിയെ ഓര്‍ത്തു എന്നു വാര്‍ത്ത

കവിതയില്‍ കാഞ്ഞിരം നട്ടത് കൊണ്ടാകും മരിച്ചപ്പോഴും തിരിച്ചറിയാന്‍ പഠിപ്പുള്ളവര്‍ മറന്നത് .
തെറ്റിയോടുന്ന സെക്കന്റ്  സൂചിയുടെ കാലം സ്വന്തം വാച്ചുമായി ഒത്തു പോകാത്തുകൊണ്ട് പലരും മറവി നടിച്ചതാകാം.
"ഉപ്പിനു വിഷം ചെര്‍ക്കാത്തവരും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവരും" ബലിക്കുറിപ്പുകള്‍ക്ക്  ചുറ്റും നിന്നു.
പത്തനംതിട്ടയില്‍ ഇരുപതു പേര്‍ ഒത്തുകൂടി
വട്ടം കൂടി ഇരുന്നു
അവതാരകര്‍ ഇല്ല.മുഖ്യ പ്രഭാഷകര്‍ ഇല്ല
എല്ലാവരും അനുഭവങ്ങള്‍ പങ്കിട്ടു
അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി
കണ്ണു നീര്‍ നിറച്ച ഒരു ചില്ല് പാത്രം വീണുടഞ്ഞു
അയ്യപ്പനും വന്നു ഇങ്ങനെ  പറഞ്ഞു
"മരിച്ചു പോയ മകനെ അടക്കം ചെയ്യാന്‍ വാങ്ങിയ
ശവപ്പെട്ടിയുടെ കടം
ഇതുവരെ വീട്ടിയിട്ടില്ല
പിന്നെയാണ് ഇന്നത്തെ അത്താഴം?"

3 comments:

Mohammed Kutty.N said...

ഓര്‍മിക്കാം അയ്യപ്പനെ.ആ മാസ്മരിക വാക്കുകകളെ ...
"മരിക്കുന്നതിനു മുമ്പ്
ഉപ്പു നിറഞ്ഞ ഈ കണ്ണീരില്‍
നിന്റെ മുറിവുകള്‍ മുക്കുക."-അയ്യപ്പന്‍

drkaladharantp said...

അയ്യപ്പനെ കുറിച്ച് ഏവര്‍ക്കും ഒര്മിക്കനുണ്ടാകും .
അതു ഇവിടെ കുറിക്കുക
ബ്ലോഗര്‍മാരുടെ അനുസ്മരണം

സുദിന്‍ സോമന്‍ said...

”For where two or three are come together in my name, there am I among them.”
ഒരു പക്ഷെ അയ്യപ്പനെ തള്ളിപ്പറയാതിരുന്നവര്‍ക്കും സഹിക്കുവാന്‍ തയ്യാറായവര്‍ക്കും മാത്രമാണ് അനുസ്മരിക്കാനും അര്‍ഹത എന്നുള്ളത് കൊണ്ടായിരിക്കാം കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥിരം അനുസ്മരണക്കാര്‍ ഒഴിവായത്. അത് നന്നായി ..അവര്‍ എത്തുന്നിടത്ത്‌ അയ്യപ്പനുണ്ടാവില്ലല്ലോ.എനിക്ക് പങ്കിടാനുള്ളത് ഒരിക്കല്‍ അയ്യപ്പനില്‍ നിന്നും ഒഴിഞ്ഞു മാറിയതിന്‍റെ പാപ ബോധം മാത്രമാണ് ..മദ്യ വിരുദ്ധനായ അച്ഛന്‍റെ പ്രീതിക്ക് അയ്യപ്പനെ ഒറ്റു കൊടുത്തയാളാണ് ഞാന്‍.