തെയ്യാര തെയ്യാര
തെയ്യാരത്താരാ..
തെയ്യാര തെയ്യാര
തെയ്യാര താരാ ..
പകലിന്നാഴത്തില്‍
തുഴ വീഴ്ത്തിയടുപ്പിക്ക
സാഗര സ്നേഹത്തിന്‍
കുളിര്‍ത്തിര കോരുക (തെയ്യാര..)
വാകപ്പൂത്തിരു സന്ധ്യ
മിഴിദീപം തെളിയിക്ക (തെയ്യാര..)
കര്‍പ്പൂരത്തിരി കാന്തി,
തുളസിക്കതിര്‍ മന്ത്രിച്ചു
ചന്ദന ചൈതന്യം
അര്‍ച്ചിക്കാമന്യോന്യം (തെയ്യാര..)
കരള്‍മൂടും കടാക്ഷങ്ങള്‍
പൊന്‍വാക്കിന്‍ സുഗന്ധങ്ങള്‍ (തെയ്യാര..)
മുടിയിഴ മെടഞ്ഞു പിന്നി
വിരലെഴുതും കാവ്യങ്ങള്‍ (തെയ്യാര..)
പെരുവിരല്‍ത്തുമ്പില്‍ നിന്നും
മുള പൊട്ടി തളിര്‍ വിരിഞ്ഞു (തെയ്യാര..)
പൂച്ചന്തം പുടവ ചുറ്റി
മനം തൊട്ടു മധുവൂറി (തെയ്യാര..)
ഇളം ചൂടിന്‍ കടവിങ്കല്‍
മൂവന്തി മുഖം പൊത്തി (തെയ്യാര..)
നിലാവിന്‍റെ പുളകങ്ങള്‍
നിറവിന്‍റെ മുകുളങ്ങള്‍ (തെയ്യാര..)
നീയെന്നും ഞാനെന്നും
ഞാനെന്നും നീയെന്നും
കാടെന്നും കടലെന്നും
കാറ്റെന്നും കനവെന്നും (തെയ്യാര..)
നീയല്ലോ ഞാനെന്നും
ഞാനെല്ലോ നീയെന്നും
കാറ്റിന്‍റെ കനവെന്നും
കനവിന്‍റെ കാറ്റെന്നും
പൊരുളിന്‍റെ പൊരുള്‍
തേടും തെയ്യാര താരാ
തെയ്യാര തെയ്യാര
തെയ്യാരത്താരാ..
തെയ്യാര തെയ്യാര
1 comment:
നല്ല വരികള്‍ ...ഒരു ഗാനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അറിവില്ല ട്ടോ.
Post a Comment