Friday, December 10, 2010

ക്ലാസ് പെന്‍സില്‍..

കല്ല്‌ പെന്‍സില്‍ കരഞ്ഞിറങ്ങി പോകുന്നത്
മുന കൂര്‍പ്പിച്ച അഹങ്കാരത്തോടെ കണ്ടു നിന്നു


ഞാന്‍ പടച്ച മൈനക്ക് പുള്ളി ഇല്ലെന്നു മാഷ്‌
പൈസ ,കൈത എന്ന് നൂറ്റെഴുത്ത്
പൈസ കൊടുത്താല്‍ പുള്ളി കിട്ടുമോ
കൈതപൊത്തില്‍ തെരഞ്ഞാല്‍ മതിയോ
എന്തായാലും എന്റെ മൈന പറന്നു കളിച്ചു.
പുള്ളിക്കുത്ത് വീണ മാഷിന്റെ കണ്ണട
കാണേണ്ടത് കാണില്ല


ചെങ്ങാതിപെന്‍സിലുമായി ഒരു
റബര്‍ ബാന്ടിനുള്ളില്‍ നുഴഞ്ഞു കയറി
പരസ്പരം
വരിഞ്ഞു പിരിഞ്ഞു മുറുകി
കോഴിപ്പോരു പിടിക്കും
രസമൂര്ച്ചയിലാണ് മാഷനക്കം.
മുഷിഞ്ഞ പോക്കട്ടിലെക്കോ
പുസ്തക ഭിത്തിക്കിടയിരുട്ടിലെക്കോ
ഊളയിടും


മുന കൂര്‍പ്പിക്കുന്നതും കുട്ടികള്‍
മുന ഒടിക്കുന്നതും കുട്ടികള്‍
എഴുത്ത് മുറിഞ്ഞു തല്ലു മേടിക്കുന്നതും
പഴി എനിക്കും
ചിരിക്കാനുംകരയാനും ഉള്ള അവയവം പോലെ
തെറ്റാനും തുടയ്ക്കാനും ഞാന്‍.
ജീവിതം എഴുതിയും മായ്ച്ചും കുറുകി കുറുകി വരും നിങ്ങളെപ്പോലെ


കല്ല്‌ പെന്‍സില്‍ കരഞ്ഞിറങ്ങി പോയത് പോലെ
പരിഹാസം ടിക്കറ്റെടുത്ത ഗാലറിയില്‍ പുതുമുരക്കാര്‍ കാണ്‍കെ
കുപ്പസദനത്തിലേക്ക് ഞാനും


എങ്കിലും
ഇവിടെ ഞങ്ങള്‍ക്ക് സുഖമാണ്.
എനിക്കും
എന്റെ കല്ല്‌ പെന്‍സിലിനും
ഞങ്ങടെ മലയാളം മാഷിനും.

8 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കല്ല്‌ പെന്‍സില്‍ കരഞ്ഞിറങ്ങിപ്പോകുന്നത്
മുന കൂര്‍പ്പിച്ച അഹങ്കാരത്തോടെ കണ്ടു നിന്നു..
തുടക്കം തന്നെ വളരെ ഹൃദ്യം..നല്ലൊരു പ്രമേയം..
ആശസകള്‍..

രമേശ്‌ അരൂര്‍ said...

മാഷേ ; കല്ലുപെന്സിലിന്റെ ചെത്തവും കൂര്‍ത്ത പെന്‍സിലിന്റെ മൂര്‍ച്ചയും ഉള്ള കവിത ..ഓരോ വരിയിലും ഒരധ്യാപകന്റെ നിരീക്ഷണം കാണാം ...ഭാവുകങ്ങള്‍ ...:)

പദസ്വനം said...

കല്ല്‌ പെന്‍സില്‍ ഒരു കെട്ട് ഞാനും സൂക്ഷിച്ചു വെച്ചിട്ടുണ്ട്....
അവന്‍ കരഞ്ഞിറങ്ങി പോകുന്നത് കാണാന്‍ എനിക്ക് വയ്യ...
:(
കൂര്‍മന ഉള്ള വരികള്‍.. ആശംസകള്‍. :)

Unknown said...

കല്ല്‌ പെന്‍സില്‍ കരഞ്ഞിറങ്ങി പോയ പോലെ ഒരു വായന!...
നന്നായി...

പഞ്ചാരകുട്ടന്‍ -malarvadiclub said...

മുന കൂര്‍പ്പിക്കുന്നതും കുട്ടികള്‍ മുന ഒടിക്കുന്നതും കുട്ടികള്‍ അടി മേടിക്കുന്നതും കുട്ടികള്‍
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ

drkaladharantp said...

കല്ലുപെന്‍സില്‍ കരയുമ്പോള്‍ ഒപ്പം കൂടിയര്‍ക്കു നല്ലതേ വരൂ.

നാരായണന്‍മാഷ്‌ ഒയോളം said...

പുള്ളിയില്ലാത്ത മൈനയും മൈനയാണെന്നു കുഞ്ഞുങ്ങള്‍ പറയും,പക്ഷെ തിരിച്ചറിവുള്ളവര്‍ വിടുമോ മാഷേ?

കൃഷ്ണകുമാര്‍ .എസ്. മഞ്ഞപ്ര said...

മുന പൊട്ടാത്ത രചന. കടലാസു പെന്‍സിലിനോടൊപ്പം ഒരു മഷിപ്പേനയുമുണ്ട്. മഷിപ്പേനയെക്കുറിച്ചുള്ള എന്‍റെ ഒരു രചന വായിക്കുമല്ലൊ.http://harithamegham.blogspot.com/2009_12_01_archive.html