പകല്‍മേഘങ്ങള്‍ നീല വിരിപ്പിലേക്ക് മയങ്ങാന്‍ കിടന്നപ്പോഴാണ്
ഞാന്‍ നിന്റെ മടിയില്‍ തലവെച്ചത്.കടലിരമ്പം കൊണ്ടു മരങ്ങള്‍ തണല്‍ വിരിച്ചു
ഇളം കാറ്റ് നിന്റെ കണ്ണുകളില്‍ വീശുന്നുണ്ടായിരുന്നു
സംവത്സരങ്ങളുടെ ചാറു നീ എന്നിലേക്ക് ഇറ്റിച്ചു
ഒരു കിളി എന്റെ നെറുകയിലേക്ക് പറന്നിറങ്ങി
അതിന്റെ ചിറകുകളില്‍ നീലയും പച്ചയും മഞ്ഞയും
കടലും വയലും വസന്തവും തലോടിയ തൂവലുകള്‍
തല ഉയര്‍ത്തി നിന്നെ അത് നോക്കി
കൊത്തിപ്പെറുക്കിയെടുത്ത
ധാന്യങ്ങള്‍ വിത്യ്ക്കാനായി
നിന്റെ നെഞ്ചിലേക്ക് അത് പറന്നു

