Wednesday, December 21, 2011

ഒരു (ഡിസംബര്‍ ) തുള്ളി രക്തം

കണ്പീലികളുടെ നാമ്പുകള്‍ക്കിടയിലൂടെ
കനവിന്‍റെ സല്ലാപം
തഴുതിടാത്ത വാതിലില്‍ മഞ്ഞു 

പേര് ചൊല്ലി  മുട്ടി വിളിച്ച ഡിസംബറില്‍ 
മാനത്ത് നിന്നും മലയിറങ്ങി വന്ന
കിളിച്ചുവടുകള്‍ പുലരിവാക്കുകളാല്‍  കളം എഴുതി .
അരിമണികള്‍ കൊത്തിപ്പെറുക്കുംപോള്‍
ചുണ്ടുകളില്‍ കുറുകുന്ന ഹൃദയകാവ്യം
ക്രിസ്മസിന്റെ ജീവസന്ദേശം നല്‍കി ചിറകടിച്ചു .
കുരിശിലേക്കു പറന്നിരുന്നു-
ഒരു തുള്ളി രക്തം 


4 comments:

Unknown said...

happy x'mas

Satheesan OP said...

happy x'mas

ഇസ്മയില്‍ അത്തോളി said...

നന്നായി...........എങ്കിലും മുന്‍പുള്ള രചനകള്‍ പോലെ വല്ലാതങ്ങ് ഇഷ്ടമായില്ല താനും..........

Preetha Cleetus said...
This comment has been removed by the author.