വാക്കുകള്‍ ചെടികളാണ്
ഋതുക്കള്‍ പ്രസാദിക്കും ഇലകളും 
 ഇതളുകളും ശാഖകളുമായി അത് പന്തലിക്കും 
വാക്കിന്റെ ചോരനൂല്‍വേരുകള്‍ 
പറ്റിപ്പിടിച്ച ഒരു ഹൃദയം എനിക്കുണ്ട് 
വാക്കുകള്‍ പറവകളാണ് 
പുലരി ഗീതങ്ങളുടെ ചിറകുകള് ആകാശം തേടും 
കടല്‍ത്തിരയുടെ സമ്മാനവും
വനാന്തരത്തിന്റെ   മാധുര്യവും 
തണലുകളിലെ കിനാക്കളും 
അവ കൊത്തിപ്പെറുക്കും  
നക്ഷത്രങ്ങളെ പ്രാര്‍ഥിച്ചു ചേക്കേറുന്ന 
വാക്കിന്റെ ഒരു ചില്ല എനിക്കുണ്ട്
വാക്കുകള്‍ ഗ്രാമത്തിലെ മഴയാണ് 
മഴയുടെ വര്‍ത്തമാനവും 
വര്‍ത്തമാനത്തിലെ മഴയും ഇരട്ടക്കുട്ടികള്‍ 
വിണ്ടു കീറിപ്പോയ മണ്ണിന്റെ
കണ്ണികളെ അത് പെയ്തടുപ്പിക്കും 
നിറഞ്ഞു പെയ്യുന്ന മഴമനസ്സ് 
എന്റെ ജാതകത്തിലുണ്ട് 
വേരില്ലാത്ത മഴയുടെ ചിറകറ്റ പോലെ  
ലോകാവസാന സന്ദേശം 
നാക്കില്‍  തറച്ച ശരവുമായ് 
വാക്കിന് ശവപേടകം 
പാതി അടഞ്ഞും   
പാതി അകന്നും  
6 comments:
വക്കുകള്‍ അമ്രിതാണ് അത് കിട്ടാതിരിക്കുമ്പോള്‍ ആര്ത്തികൂടികൂടി വരും...
വാക്കുകള്‍ പറവകളാണ്
പുലരി ഗീതങ്ങളുടെ ചിറകുകള് ആകാശം തേടും
വാക്ക് എന്റെ മനസ്സിന് നിന്നിലേക്ക് നടക്കാനുള്ള വഴി കൂടിയാണ്
നന്മ നേരുന്നു
സങ്കല്‍പ്പങ്ങള്‍,അഭിഷേക്, നാരദന്
വാക്കുകള്‍ ചെങ്ങാത്ത വഴികളാണ് എന്നു ഓര്‍മിപ്പിച്ചു നിങ്ങള്‍
അമൃതനിഷ്യന്ദിയായ വാക്കുകള്‍ ...
നന്മ നേരുന്നു.......
Post a Comment