Saturday, March 3, 2012

കടല്‍ദാഹം

തിരമാലകള്‍  കൈകള്‍  ഉയര്‍ത്തി  
ശിരസില്‍  തൊട്ടു  അനുഗ്രഹിച്ചു
പിന്നെ  തഴുകി
അപ്പോള്‍  എന്റെ  കടലിന്‍  തിരവലയത്തില്‍ 
ഒരാള്‍കൂടി  ഉണ്ടായിരുന്നു .
2
തീരം  സന്ധ്യയോടു  രഹസ്യം  പറഞ്ഞു
ഇവള്‍ക്കിന്നു  തിടുക്കം
വേഗം  മടങ്ങാന്‍  വന്നോള്‍
എന്നാല്‍  ..
ഒന്ന് സ്നേഹിച്ചാലോ
തീരത്തിട്ട ഇടറി
ഉടല്‍ ഉതിര്‍ന്നു 
തിര പുതപ്പിച്ചു
ഇനി

വിവ്സ്ത്രയുടെ  സന്ധ്യയിലെ  സൂര്യന്‍ 
3 .
രക്തം മുറിച്ച തിരയില്‍
അടയാളങ്ങള്‍  
അത് 
ചുണ്ട് മുറിഞ്ഞവന്റെ ചുംബനം പോലെ 
ദാഹത്തെ നിറയ്ക്കുന്നുണ്ടായിരുന്നു



2 comments:

റിയ Raihana said...

nannayitund:)

ബിന്ദു .വി എസ് said...

കടല്ത്തിരകളുടെ കുതിരപ്പന്തയം
കുസൃതി ക്കാറ്റിന്‍ തളകിലുക്കം
വീണും സന്ധ്യയുടെ കൈ പിടിച്ചും ഒരു ഒറ്റ നക്ഷത്രം
സഫലങ്ങളായ കിനാവുകളുടെ ഓര്‍മ്മയില്‍ ....
തുണ ചേര്‍ന്ന്......
ഇപ്പോള്‍ സംഭവിച്ചത് പോലെ ഒരു കവിത....!