1.
മഴയുടെ ആശിര്‍വാദത്തില്‍
വെളിച്ചം പുതപ്പിനുള്ളില്‍ കയറി
കട്ടികൂടിയ കുളിര് കൂട്ട് ചോദിച്ചു
കൈ നീട്ടിയപ്പോള്‍ നനവ്.
"ആരാണ് കരഞ്ഞത് ?"
2.
പകലിനു പരാതി -
ജീവിതം വഴി മുട്ടി
വെളിച്ചം മിഴി പൂട്ടി .
സന്ധ്യ പറഞ്ഞു :-
"വഴിയില്‍ കൊഴിഞ്ഞു വീണ കൃഷ്ണമണി
നമ്മുടേതല്ല "
3
ഇന്നും കഞ്ഞീം കറീം വെച്ച്
കരിക്കലം പൊട്ടിക്കരഞ്ഞു
ഉണ്ണാന്‍ ആളില്ല
വെക്കാനും വിളമ്പാനും ഏറെ
4
ഞായറാഴ്ച മഴയ്ക്ക് അവധി ഇല്ല
തോരാതെ പണി ചെയ്തു
പണി ചെയ്തു തോര്ന്നവള്‍ക്ക് പനിമഴ !
5
കറന്റ് പോയപോലെ പോയ ഒരാള്‍
തിരിച്ചു വരുന്നതും പോയപോലെ .
ആഗ്രഹം മിന്നി മിന്നി കാത്തു കാത്തിരുന്നു.
വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
സ്വിച്ച് ഒന്നാണെന്ന് പരിഭവം
7
വസന്തത്തില്‍ അന്തമുന്ടെന്നും ഇല്ലെന്നും കാറ്റ് പറഞ്ഞു
ആരാ ഈ കൂനികാറ്റിന്റെ ഉറ്റ ചെങ്ങാതി? നീയാവില്ല ..
എനിക്കറിയാം എന്റെ വസന്തം -
ഒരു കാറ്റിനും കൈ നോക്കി പറയാനോ
കടപുഴക്കി കളയാനോ ആവാത്തത് .
ആര്‍ക്കു വേണ്ടിയാണ് ഞാന്‍ വസന്തമായത്
എന്നു കാറ്റ് ഇപ്പോള്‍ കുശുമ്പു ചോദിക്കുന്നു
8
കണ്ണെന്നും പൊന്നെന്നും
ഇല പൂവിനോട് പറഞ്ഞു
പൊന്നെന്നും തേനെന്നും
പൂവ് ശലഭത്തോടും
കൊഴിഞ്ഞത് വാക്ക്.
പൊട്ടിത്തെറിച്ച വിത്തില്‍
ഞാന്‍ തലോടിയ താരാട്ട് .
മഴയുടെ ആശിര്‍വാദത്തില്‍
വെളിച്ചം പുതപ്പിനുള്ളില്‍ കയറി
കട്ടികൂടിയ കുളിര് കൂട്ട് ചോദിച്ചു
കൈ നീട്ടിയപ്പോള്‍ നനവ്.
"ആരാണ് കരഞ്ഞത് ?"
2.
പകലിനു പരാതി -
ജീവിതം വഴി മുട്ടി
വെളിച്ചം മിഴി പൂട്ടി .
സന്ധ്യ പറഞ്ഞു :-
"വഴിയില്‍ കൊഴിഞ്ഞു വീണ കൃഷ്ണമണി
നമ്മുടേതല്ല "
3
ഇന്നും കഞ്ഞീം കറീം വെച്ച്
കരിക്കലം പൊട്ടിക്കരഞ്ഞു
ഉണ്ണാന്‍ ആളില്ല
വെക്കാനും വിളമ്പാനും ഏറെ
4
ഞായറാഴ്ച മഴയ്ക്ക് അവധി ഇല്ല
തോരാതെ പണി ചെയ്തു
പണി ചെയ്തു തോര്ന്നവള്‍ക്ക് പനിമഴ !
5
കറന്റ് പോയപോലെ പോയ ഒരാള്‍
തിരിച്ചു വരുന്നതും പോയപോലെ .
ആഗ്രഹം മിന്നി മിന്നി കാത്തു കാത്തിരുന്നു.
വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
സ്വിച്ച് ഒന്നാണെന്ന് പരിഭവം
7
വസന്തത്തില്‍ അന്തമുന്ടെന്നും ഇല്ലെന്നും കാറ്റ് പറഞ്ഞു
ആരാ ഈ കൂനികാറ്റിന്റെ ഉറ്റ ചെങ്ങാതി? നീയാവില്ല ..
എനിക്കറിയാം എന്റെ വസന്തം -
ഒരു കാറ്റിനും കൈ നോക്കി പറയാനോ
കടപുഴക്കി കളയാനോ ആവാത്തത് .
ആര്‍ക്കു വേണ്ടിയാണ് ഞാന്‍ വസന്തമായത്
എന്നു കാറ്റ് ഇപ്പോള്‍ കുശുമ്പു ചോദിക്കുന്നു
8
കണ്ണെന്നും പൊന്നെന്നും
ഇല പൂവിനോട് പറഞ്ഞു
പൊന്നെന്നും തേനെന്നും
പൂവ് ശലഭത്തോടും
കൊഴിഞ്ഞത് വാക്ക്.
പൊട്ടിത്തെറിച്ച വിത്തില്‍
ഞാന്‍ തലോടിയ താരാട്ട് .
6 comments:
മധുരം..മനോഹരം ..ലളിതം ..ഹൃദ്യം.
ഞാന്‍.. വസന്തമായത് ..ആര്‍ക്കു വേണ്ടി ?
good one
ഇഷ്ടായി ആശംസകള്‍ ..
കുഞ്ഞു വാക്കുകള്‍ പെറുക്കി വെച്ചുള്ള എഴുത്ത് ജോര് .........പ്രബോധനത്തില്‍ ഉച്ചയൂണും കണ്ടു.....
സഖാവേ...........ആശംസകള്‍ ...................
പ്രിയ വസന്തം മധുരവസന്തമാക്കാന് വന്ന സുഹൃത്തുക്കളെ വീണ്ടും വരിക ഋതുഭേദങ്ങളില്‍
Post a Comment