പൂക്കള്‍ക്ക് പുരാവസ്തുവിന്റെ മണം
ശ്വാസം വലിച്ചു പിടയ്ക്കുമ്പോള്‍ അതറിയാം
സൂര്യാഗ്നി ചുറ്റളവെടുത്തു അകക്കാംപിലൂടെ തുളഞ്ഞു പോയി
പുലരിയുടെ ലിപികളില്‍ ചാരവും പുകയും
കൃഷ്ണമണിക്കുള്ളില്‍ രക്തം ഉറവെടുക്കുന്ന രഹസ്യഗര്‍ത്തം
അടച്ചു വെച്ച പുസ്തകം പോലെ .
ദിനങ്ങള്‍ക്ക് ചുവട്ടില്‍ പേരെഴുതി ഒപ്പിടാന്‍ കഴിയുന്നില്ല.
ശ്വാസം വലിച്ചു പിടയ്ക്കുമ്പോള്‍ അതറിയാം
പുലരിയുടെ ലിപികളില്‍ ചാരവും പുകയും
കൃഷ്ണമണിക്കുള്ളില്‍ രക്തം ഉറവെടുക്കുന്ന രഹസ്യഗര്‍ത്തം
അടച്ചു വെച്ച പുസ്തകം പോലെ .
ദിനങ്ങള്‍ക്ക് ചുവട്ടില്‍ പേരെഴുതി ഒപ്പിടാന്‍ കഴിയുന്നില്ല.
3 comments:
പൂക്കള്‍ക്ക് പുരാവസ്തുവിന്റെ മണം
ശ്വാസം വലിച്ചു പിടയ്ക്കുമ്പോള്‍ അതറിയാം..
ഈ വരി നന്നേ ബോധിച്ചു.പക്ഷെ,ഒന്നിന്റെയും ആന്തരാര്‍ത്ഥം പിടികിട്ടിയില്ല.
'പൂക്കള്‍ക്ക് പുരാവസ്തുവിന്റെ മണം..'അകൃത്രിമങ്ങളില് നിന്ന് കൃത്രിമങ്ങളിലേക്ക്
ചുവടു മാറ്റുന്ന ലോകത്തെ,അശാന്തിയുടെ 'രക്തം ഉറവെടുക്കുന്ന കൃഷ്ണമണിക്കുള്ളിലെ രഹസ്യ ഗര്‍ത്ത'ആസുരാന്ധതകളെയാണോ കവി വിഭാവനം ചെയ്യുന്നത് ?
ചേറിയെടുക്കാന്‍ അല്പം പ്രയാസം.കവിക്ക് നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങള്‍!
Depth in each word. What an imagination to hide the depth of emotions recollected in tranquility! Excellent piece.
Post a Comment