ഉച്ചയൂണ്
കേവലം തൂശനിലയില്‍ വിളമ്പിയ പകലല്ല
തൊട്ടു കൂട്ടാന്‍ വെച്ച പുളിക്കുന്ന ചിരിയല്ല
പൊടിച്ചു ചേര്‍ക്കാവുന്ന കാച്ചിയ ഫോണ്‍ കാളല്ല
മറക്കാതിരിക്കാന്‍ ഉപ്പിലിട്ട ദിനക്കുറിയല്ല
തൊണ്ടയില്‍ വാക്ക് കുരുങ്ങുമ്പോള്‍
നനച്ചു നനച്ചു പോകും ശരീരദാഹമല്ല
കടലില്‍ നിന്നും കരളു കീറി വറുത്തെടുത്ത
പ്രണയത്തിന്റെ മുള്ള് ഇപ്പോഴും പിടയ്ക്കുന്നല്ലോ!
കറിവേപ്പിലയ്ക്ക് പറയാനാകും തിളച്ചു പൊള്ളിയ
ആത്മാവിന്റെ നീരിറക്കം ..
പൌര്‍ണമിക്കാറ്റ് ഗന്ധര്‍വഗീതം കൊണ്ടു അനുഗ്രഹിച്ച
പൊന്‍വയല്‍ കൊടുത്തയച്ച ഒരു ഉരുള
പച്ചയിലയുടെ ഞരമ്പുകളില്‍ ചേര്‍ത്ത് വെക്കുമ്പോള്‍
ഉദിക്കുന്ന ഉച്ചവെളിച്ചമാണ് ഈ ഊണ്
അത് അമാവാസിയില്‍ കൈകൊട്ടി വിളിക്കില്ല
--

6 comments:
നല്ല സ്വാദ്..മനസ്സ് നിറഞ്ഞ് ഒരെമ്പക്കം വിട്ടു.
നല്ല കവിത.
ആസ്വദിച്ചു....മൂന്നു തവണ.
'കറിവേപ്പിലക്ക് പറയാനാകും തിളച്ചു പൊള്ളിയ
ആത്മാവിന്റെ നീരിറക്കം'
ഇതിലുണ്ട് എല്ലാം...കവിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍!
Very good effort. We are expecting more from you, sir
പൊന്‍ വയല്‍ കൊടുത്തയയ്ക്കുന്ന ഉരുള പച്ചയിലയുടെ ഞരമ്പില്‍ ചേര്‍ത്ത് വയ്ക്കുമ്പോള്‍ ......
അതി മനോഹരമായ വരികള്‍ ..ഒരേ ഇലയില്‍ നിന്ന് അതു പങ്കിടുമ്പോള്‍ സ്നേഹമല്ലാതെ മറ്റൊന്നും രുചിക്കുന്നില്ല .
ഗന്ധര്വന് മാരുടെ പാട്ടില്‍ ഒരു നട്ടുച്ച എന്നും കത്തി നില്ക്കും .കാത്തിരുന്നു വിശ ന്നു തളര്ന്നവന്
ഉപവാസത്തിന് മനസ്സ് നല്കി പരിഭവിച്ചു മടങ്ങിയ കഥ..
പ്രിയ സുഹൃത്തേ...താങ്കളുടെ 'ഉച്ചയൂണ്'എന്ന ഈ കവിത 'പ്രബോധനം'വാരികയില്‍ പുതുതായി തുടങ്ങിയ 'ബ്ലോഗുലകം'എന്ന പേജില്‍ കണ്ടു.(പ്രബോധനം വാരിക -2011 December 10)
വളരെ സന്തോഷം തോന്നി.അഭിനന്ദനങ്ങള്‍ !
Post a Comment