അവന് സന്ധ്യയുടെ തുലാസില്‍ പകലിനെ തൂക്കി നോക്കി
നാട്ടുച്ചയ്കാണ് കൂടുതല്‍ ആഴം
സൂര്യസ്നേഹത്തില്‍ വെന്തചോറ്
താമരക്കുമ്പിളില്‍ വാരിക്കൊടുത്തതും
വെളിച്ചത്തിന്റെ ചുണ്ടില്‍
സ്നേഹനീര് പകര്‍ന്നു ജന്മദാഹം മാറ്റിയതും
കാറ്റിന്റെ വിരലുകള്‍ തണലായി തലോടിയതും
അവര്‍ നട്ട ഉച്ചയ്ക്കായിരുന്നു
അവള് നട്ടുച്ചയുടെ ത്രാസില്‍ സന്ധ്യയെ തൂക്കി നോക്കി
സന്ധ്യയ്കാണ് പൊലിമ കൂടുതല്‍
വിരലുകള്‍ അസ്തമയ സൂര്യനില്‍ തൊട്ടെടുത്ത
ഒരു നുള്ള് സിന്ദൂരം ചുണ്ടില്‍ തുടിച്ചതും
തിരകളില്‍ തോണിയായി കാത്തു കിടക്കുമ്പോള്‍
യാത്രികന്റെ തുഴ ശരീരത്തില്‍ കരുത്തെടുത്തതും
അവര്‍ വീട് വെച്ച ആ സൂര്യബിന്ദുവില്‍ ആയിരുന്നു.
=
നാട്ടുച്ചയ്കാണ് കൂടുതല്‍ ആഴം
സൂര്യസ്നേഹത്തില്‍ വെന്തചോറ്
താമരക്കുമ്പിളില്‍ വാരിക്കൊടുത്തതും
വെളിച്ചത്തിന്റെ ചുണ്ടില്‍
സ്നേഹനീര് പകര്‍ന്നു ജന്മദാഹം മാറ്റിയതും
കാറ്റിന്റെ വിരലുകള്‍ തണലായി തലോടിയതും
അവര്‍ നട്ട ഉച്ചയ്ക്കായിരുന്നു
അവള് നട്ടുച്ചയുടെ ത്രാസില്‍ സന്ധ്യയെ തൂക്കി നോക്കി
സന്ധ്യയ്കാണ് പൊലിമ കൂടുതല്‍
വിരലുകള്‍ അസ്തമയ സൂര്യനില്‍ തൊട്ടെടുത്ത
ഒരു നുള്ള് സിന്ദൂരം ചുണ്ടില്‍ തുടിച്ചതും
തിരകളില്‍ തോണിയായി കാത്തു കിടക്കുമ്പോള്‍
യാത്രികന്റെ തുഴ ശരീരത്തില്‍ കരുത്തെടുത്തതും
അവര്‍ വീട് വെച്ച ആ സൂര്യബിന്ദുവില്‍ ആയിരുന്നു.
=
2 comments:
:) Nannayi
Post a Comment