Tuesday, September 27, 2011

ഉച്ചത്തണലിലെ ഇന്ദ്രനീലിമ

New window
More



മയില്‍‌പ്പീലിക്കണ്ണുകളില്‍  നിന്നും നുള്ളിയെടുത്ത ഇന്ദ്രനീലം
മദ്ധ്യാഹ്നം സമുദ്രഹൃദയത്തില്‍ ചേര്‍ത്തു വെച്ചു
സ്നേഹധമനികളില്‍ മയിലാട്ടവര്‍ണങ്ങള്‍ പരക്കാന്‍ തുടങ്ങി.
കടല്‍മധ്യമേഘത്തണലില്‍ മനസ്സുകള്‍ നീന്തിത്തുടിച്ചു

കൃഷ്ണമണികളുടെ അഗാധ താഴ്വാരത്തില്‍
തിരകളുടെ പ്രണയ മന്ത്രങ്ങള്‍ സമാഹരിക്കപ്പെട്ടു
ഊര്‍ജത്തിന്റെ എകാഗ്ര ബിന്ദുവില്‍
കാറ്റ് ധ്യാന നിമഗ്നമായി
പിന്നെ,
കടലിന്റെ കതിരുകള്‍ ചാഞ്ചാടി

ആഴക്കടലിലേക്ക് അവന്‍ തോണിയിറക്കി
കൈക്കരുത്തിലേക്ക് കടല്‍ ഒതുങ്ങിക്കിടന്നു
ലഹരി പതഞ്ഞ കടല്‍സിരകളില്‍ സുഖാലസ്യ
സൂര്യ ചുംബനങ്ങള്‍ വീണു കൊണ്ടേയിരുന്നു..








4 comments:

ബിന്ദു .വി എസ് said...

നട്ടുച്ചയ്ക്കും പാടിയ കുയിലുകള്‍
ഇന്ദ്ര നീലങ്ങളിലേക്ക് തുളുമ്പിയ രാഗ ശോകങ്ങള്‍
തിരച്ചുഴികളുടെ കാന്ത വലയങ്ങള്‍
നീര്‍ക്കടമ്പു പൂത്തു ചിതറും പോലെ
ചുറ്റും പടര്‍ന്ന സ്നേഹവാക്കുകള്‍
പുഴയാഴങ്ങളില്‍ നിന്ന് വനനീലി മയിലേക്ക്
മേഘം കൊത്തിപ്പറന്ന നിശബ്ദസന്ദേശങ്ങളില്‍
മയില്‍പ്പീലികളുടെ ഘോഷയാത്ര

MOIDEEN ANGADIMUGAR said...

കടലിന്റെ കതിരുകള്‍ ചാഞ്ചാടി...?

drkaladharantp said...

നട്ടുച്ചയ്ക്ക് കടല്‍ മധ്യത്തില്‍ പ്രണയാര്‍ദ്ര മനസ്സോടെ ചെല്ലൂ കടലിന്റെ കതിരുകള്‍ കാണാം

Mohammed Kutty.N said...

പ്രണയാര്‍ദ്രം...