Thursday, September 8, 2011

പ്രവാസിയുടെ ഓണ സന്ദേശങ്ങള്‍

1
എന്‍റെ കിടക്ക ,ഞാന്‍ ഒറ്റയ്ക്കാണ്
എന്‍റെ ഉള്ളില്‍ നീ കൂര്‍ക്കം വലിച്ചുറങ്ങുന്നോ ?
ഉം.... രാത്രിക്ക് ഇരുട്ടും കുളിരും കൂടുതലാണ്
2
ഇപ്പോള്‍ രാവിനു തിരുവാതിരനക്ഷത്രം നല്‍കും
പൂര്‍ണനഗ്ന ചിന്തകള്‍
നിലാവിന്റെ കണ്ണാടിയില്‍ വീണ്ടും വീണ്ടും
നിന്റെ  പ്രതിബിംബ തീവ്രത
3
ഇല്ല ,ഇന്നുമില്ല നിന്റെ സന്ദേശങ്ങള്‍
സെല്‍ഫോണ്‍ സ്നേഹതാപം  ജ്വലിക്കും വാക്കുകള്‍
താങ്ങാന്‍ കെല്‍പില്ലാതെ തകര്‍ന്നു കാണും
4
ക്ഷമ -ഞാന്‍ ആ വാക്കിനെ ഇന്ന് ചവിട്ടിത്തേച്ചു  ചുട്ടെരിച്ചു
ദിനങ്ങളുടെ ചാരത്തില്‍ കുഴച്ചു കലക്കി ഓടയിലോഴുക്കി.
ഇനി വയ്യ .
അക്കങ്ങളെ തടവിലിട്ടിരിക്കുന്ന എല്ലാ കലണ്ടറുകളും
ശാപവചനങ്ങളില്‍ കത്തിയെരിയും  തീര്‍ച്ച .
5
ശനി- ഞായര്‍ - തിങ്കള്‍ -ചൊവ്വ- ബുധന്‍ - വ്യാഴം തീര്‍ന്നു
ഞാന്‍ നിന്നിലേക്ക്‌ പതിക്കുകയായി
പകലും രാത്രിയും പരസ്പരം മറന്നുപോകുന്ന മടിത്തട്ടില്‍.
പുലരിയും സന്ധ്യയും  നിമിഷാര്ദ്ധത്തിലേക്ക് അകലം കുരുക്കും.
കൃഷ്ണമണിക്കതിരുകളില്‍ അവിശ്വസനീയമായ പുതുക്കാഴ്ച്ച
സമാഗമസൌഗന്ധികമധുരം  ചേര്‍ക്കുമെന്‍ തേന്‍പൊന്നോണമേ...
6
എല്ലാ കൊതികളും കൂട്ടി വെച്ചു പെരുംകൊതിയുമായി
മനോവേഗതയില്‍ നിറമഴമേഘമനസ്സുമായി
ഞാന്‍ വന്നുകൊണ്ടേയിരിക്കുന്നു

വന്നുകൊണ്ടേയിരിക്കുന്നു...
ഒരു പുല്‍ക്കൊടി പോലെ നീ വിറകൊളളും.
ഓണനിലാതിങ്കളായി  നിന്നില്‍ പൂക്കളം എഴുതും
7
............................................................
...............................................................
.......................................................
............................................................




















4 comments:

വീകെ said...

"എല്ലാ കൊതികളും കൂട്ടി വെച്ചു പെരുംകൊതിയുമായി
മനോവേഗതയില്‍ നിറമഴമേഘമനസ്സുമായി
ഞാന്‍ വന്നുകൊണ്ടേയിരിക്കുന്നു
വന്നുകൊണ്ടേയിരിക്കുന്നു...
ഒരു പുല്‍ക്കൊടി പോലെ നീ വിറകൊളളും.
ഓണനിലാതിങ്കളായി നിന്നില്‍ പൂക്കളം എഴുതും."

നല്ല വരികൾ മാഷേ...
ആശംസകൾ...

രമേശ്‌ അരൂര്‍ said...

പ്രവാസ ദുഃഖം

ബിന്ദു .വി എസ് said...

ആക്കങ്ങളെ തടവിലിട്ടിരിക്കുന്ന എല്ലാ കലണ്ടറുകളും കത്തിയെരിയും ....തീര്‍ച്ച.

drkaladharantp said...

പ്രിയ രമേശ്‌ ,
വി കെ , ബിന്ദു ,
നിങ്ങള്‍ ചേര്‍ത്തുവെച്ച ഈ ഓണസ്നേഹമുദ്രകള്‍..