Sunday, February 23, 2014

ആലിപ്പഴം



ശിവരാത്രിക്ക് രണ്ടു ദിവസം മുമ്പ്
എന്റെ ഉളളം കൈയിലേക്കു
മനസുപോലെ വെളുത്ത,
സ്വപ്നഹൃദയം പോലെ തെളിഞ്ഞ
ഒരു പുന്നാരസ്ഫടികത്തുണ്ട് വീണു.
മാനത്തെ മേഘങ്ങളുടെ പിണക്കമലിഞ്ഞ്
പരസ്പരം  പരിഭവം പറഞ്ഞു പുണര്‍ന്നുചുംബിക്കുമ്പോള്‍
സ്നേഹനയനങ്ങളില്‍ നിന്നും ഉതിര്‍‌ന്നു വീഴുന്നതത്രേ
ഈ പളുങ്കുമുത്തുകള്‍.

ഞാന്‍ ആര്‍ക്കാണിത് കൊടുക്കുക
അലിഞ്ഞുതീരുന്ന ജിവിതത്തിലെ
തീരുമാനമെടുക്കേണ്ട നിമിഷങ്ങളില്‍
അടുത്താരുമില്ലെങ്കില്‍..?

ഞാന്‍ ജീവിതമന്ദാരത്തിന്റെ ഇലയില്‍
ഇതു പൊതിഞ്ഞു വെക്കുകയാണ്.
മാത്രകള്‍ വകഞ്ഞോടിയെത്തി
അലിയും മുമ്പേ വന്നെടുക്കണേ പെണ്ണേ
ഈ ആലിപ്പഴം.

10 comments:

സൗഗന്ധികം said...

യദാർഥ ആലിപ്പഴത്തിനു രുചിയില്ല. സ്നേഹാകാശത്തു നിന്ന് പൊഴിഞ്ഞതിനാലാവാം; ഇതിനു നല്ല ഹൃദ്യമായ രുചി !

നല്ല കവിത.

ശുഭാശംസകൾ.....

Jenish said...

നല്ല കവിത

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍ ..വായിച്ചെടുക്കുമ്പോള്‍ അലിഞ്ഞുപോകുന്നു, മനസ്സ്

ബിന്ദു .വി എസ് said...

കണ്ണുകളില്‍ നിന്ന് ഉള്ളം കയ്യിലേക്ക് ,,,,,,,,,,,,

ajith said...

ആലിപ്പഴം പോലെ ചില വാക്കുകള്‍

drkaladharantp said...

അലിവുളള ഈ വാക്കുകള്‍ മനസിനെ തണുപ്പിക്കുന്നല്ലോ. നന്ദി

Unknown said...

മനസിനുള്ളില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന സ്നേഹമാകുന്ന ആലിപ്പഴതിന്റെ മധുരവും ആര്‍ദ്രതയും അനുഭവവേധ്യമാവുന്നു.......

Unknown said...

u

Unknown said...

മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു മുത്ത്‌ കിട്ടി .

Unknown said...

മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു മുത്ത്‌ കിട്ടി .