Saturday, May 18, 2013

നിന്നെയും നിന്റെ സ്വപ്നങ്ങളേയും


വേദനയുടെ കൊടുമുടിയില്‍ നിന്ന്
നിന്നെയും നിന്റെ സ്വപ്നങ്ങളേയും ഞാന്‍ ചുംബിക്കും
നീ ഒരു മേഘത്തില്‍ കയറി വരണം
അസ്തമയസൂര്യന്റെ അടുത്തേക്കു തോണി ഒറ്റയ്ക്ക തുഴയണം
അപ്പോളൊരു തിര നിന്നെ കോരിയെടുത്തുമേഘത്തിലേക്കുയര്‍ത്തും
വഴിയില്‍ മരുക്കാറ്റിന്റെ സ്തുതിവചനങ്ങള്‍ക്കു കാതു കൊടുക്കരുത്
നിറയെ ചുട്ടുപഴുത്ത മണല്‍ത്തരികള്‍ വീഴും
ദൂരമോര്‍ത്ത് വിഷമിക്കേണ്ട
വേദനയോളം വലുതല്ല ദൂരം
എന്റെ ചുംബനം
അത് ചുണ്ടുകളുടെ സ്പര്‍ശമല്ല
ഹൃദയാഘാതത്തിനുമുമ്പുളള ഓര്‍മയെന്ന പോലെ
രക്തത്തില്‍ കടഞ്ഞ അമൃതാണ്.
നീ എത്താനെത്ര വൈകിയാലും ഈ ചുംബനം
നിനക്കായി ഇവിടെയുണ്ടാകും.
കവിളില്‍ ഒരു നിമിഷം അതു
ഉദിച്ചുയരും



4 comments:

ബൈജു മണിയങ്കാല said...

പ്രണയം ജീവിതം മനോഹരമായി കയ്യെതിപിടിക്കുമ്പോൾ അത് ആകാശ മേഘത്തിലാവുമ്പോൾ കയ്യെത്താദൂരത്തിലും തൊടാതെ അറിയുന്ന പ്രണയം
പ്രണയത്തിന്റെ ഒരു കാണാത്ത തലത്തിലേക്ക് കൂട്ട് കൊണ്ട് പോയി.. അനുഭവിച്ചവർക്കു മാത്രം അറിയാൻ കഴിയുന്ന അനുഭവിക്കാതവർക്ക് അവിശ്വസനീയമായ ഒരു അനുഭൂതി

സൗഗന്ധികം said...

നിന്നെയും നിന്റെ സ്വപ്നങ്ങളേയും ഞാന്‍ ചുംബിക്കും
എന്റെ ചുംബനം
അത് ചുണ്ടുകളുടെ സ്പര്‍ശമല്ല..
നീ എത്താനെത്ര വൈകിയാലും ഈ ചുംബനം
നിനക്കായി ഇവിടെയുണ്ടാകും.
കവിളില്‍ ഒരു നിമിഷം അതു
ഉദിച്ചുയരും

ajith said...

വേദനയുടെ കൊടുമുടിയില്‍ നിന്നും

AnuRaj.Ks said...

kavithayekkurichu abhiprayam parayunnilla. varikal kramppeduthi avasyamullidathu khandika thirichal nannayirunnu