Sunday, August 19, 2012

നക്ഷത്രങ്ങള്‍



നടു റോഡില്‍  നാട്ടപ്പാതിരാവില്‍
നക്ഷത്രം കൈകുടഞ്ഞും കാല്‍ കുടഞ്ഞും

നിലവിളിയുടെയും പുഞ്ചിരിയുടെയും
ചക്രങ്ങള്‍ ഉള്ള രണ്ട് നക്ഷത്രങ്ങള്‍
ദൂരെ നിന്നും ഓടിപ്പഞ്ഞു വന്നു
വാത്സല്യത്തോടെ ആശ്ലേഷിച്ചു
ഇളംചുണ്ടുകള്‍ ചുവന്നു കവിഞ്ഞു

കുറ്റിക്കാട്ടില്‍ രണ്ട് നക്ഷത്രങ്ങള്‍
നെഞ്ചു പൊട്ടി കണ്ണിറുക്കിയടച്ചു
ഹൃദയം പൊട്ടിയ ഓണനിലാവ്  പോലെ.

നായകനും നായയും ഉപേക്ഷിച്ചാല്‍
നാടും നാഗരികതയും ആക്ഷേപിച്ചാല്‍
കുന്തി പിന്നെന്തു ചെയ്യും
കൊച്ചു നക്ഷ്ത്രത്തെ ?


2 comments:

നിത്യഹരിത said...

നല്ല വരികള്‍.. ആശംസകള്‍...

Unknown said...

ഓണാശംസകള്‍ ആദ്യമേ നേരട്ടെ .... നല്ല കവിത അത് കൊണ്ടുതന്നെ ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ;അടുത്ത പോസ്റ്റിനായി
.പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ കട തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))