Tuesday, July 17, 2012

മാനസമഴ

മഴ മാറി നിന്നത് മനപ്പൂര്‍വം.
നീ പെയ്യുന്ന രാവിനെ പുതപ്പിക്കാന്‍
ഏതു മഴയ്കാകും?
മഴ ചിണുങ്ങിയതും മനപ്പൂര്‍വ്വം.
മുല്ലമൊട്ടുകള്‍ നക്ഷത്രത്തിനു
സമ്മാനം കൊടുത്തതു കണ്ടു പോയില്ലേ?
മഴ മഴയായതും മനപ്പൂര്‍വ്വം.
നിന്നില്‍ നിറയാന്‍
മറ്റെന്തു മാര്‍ഗം?

സപ്ത മേഘങ്ങളേ
സപ്തവര്‍ണോദ്യാനത്തിലെ  മാരിവില്ലുകളേ
വരൂ  
മഴയുടെ കല്ലുമാലയും കമ്മലും കൊണ്ടു വരൂ..
കടലിന്റെ അമ്മ മഴനാരുകൊണ്ടു നെയ്ത
പാവാട ചുററി കാടിന്‍ ഹൃദയ സദസ്സില്‍
എനിക്കൊപ്പം നൃത്തം ചെയ്യട്ടെ

3 comments:

നന്ദിനി said...

മനപ്പൂര്‍വ്വം കാട്ടില്‍ നൃത്തം ചെയ്ത മഴയ്ക്ക് ഭാവുകങ്ങള്‍

സേതുലക്ഷ്മി said...

കവിത നന്നായി,മാഷെ.

ഇസ്മയില്‍ അത്തോളി said...

സാറിന്‍റെ കവിതകള്‍ ചിലപ്പോള്‍ ലളിത പദ മേലങ്കിയണിഞ്ഞ സുന്ദരിയായാണ്‌ തോന്നുക .മറ്റു ചിലപ്പോള്‍ ദുരൂഹതയുടെ മൂടുപട മണിഞ്ഞ കുലീനയും .........ഇതിപ്പോ ലളിത സുന്ദരം .........ഇഷ്ടമായി .........ആശംസകള്‍ ............