Wednesday, July 25, 2012

ദാഹം

കണ്ണുകളില്‍ കവിതയുടെ പൂമുല്ലക്കാവ്
കാതുകളില്‍ സഞ്ചാരിക്കാക്കയുടെ നാടോടി രഹസ്യങ്ങള്‍
ജീവന്റെ  മുദ്ര വിളഞ്ഞ മാനസപ്പച്ച

വാക്കിനും വാക്കിനും ഇടയിലെ   മാത്രകളില്‍ 
ആഴമുള്ള സ്നേഹം ഹൃദയത്തെ തപോവൃക്ഷ ചുവട്ടിലെ
കുറ്റിയില്‍ കെട്ടിയിടും
ഇതു ആരുടെ സ്വന്തം സ്വപ്നം  എന്നു ചോദിച്ചു കൊണ്ട്
ദാഹജലം ചോദിച്ചു വന്നു
പ്രാണജലം കിട്ടി
അതൊരു ഉറവ

ബോധോദയം

 

1 comment:

മാധവൻ said...

വാക്കിനും വാക്കിനും ഇടയിലെ മാത്രകളില്‍ , ജീവന്റെ മുദ്ര വിളഞ്ഞ മാനസപ്പച്ചയില്‍ നിന്നും പ്രാണജലം നല്‍കുന്നു കവിത..
വളരെ ഇഷ്ടപ്പെട്ടു,ആശംസകളുണ്ട്