Thursday, July 5, 2012

തൊട്ടാവാടി


തൊടുമ്പോള്‍ മുഖം വാടി
ആര് തൊടുമ്പോള്‍ ?
സന്ധ്യ  തൊടുമ്പോള്‍

തൊടുമ്പോള്‍ മനസ്സ് വാടി

ആര് തൊടുമ്പോള്‍
വാക്ക് തൊടുമ്പോള്‍

കാറ്റ് തൊട്ടാലും വാടും

കനവു തൊട്ടാലും  വാടും
തൊട്ടില്ലേലും  വാടും
എന്തിനാ വാടുന്നെ ?

വീണ്ടും തൊടാന്‍

വീണ്ടും നിവരാന്‍
കുഞ്ഞു മുള്ളിന്റെ നുള്ള് തരാന്‍
ഇലവിരലുകള്‍ മടക്കി നിന്നെ പ്രാര്‍ഥിക്കാന്‍
മനസ്സ് കുമ്പിടുന്നത്‌
വാട്ടം എന്ന് ആര് പറഞ്ഞു ?
ഓരോ തൊടീലും
ജീവിത സ്പര്‍ശം
വരൂ
സമയമായി തൊടാന്‍

5 comments:

ബിന്ദു .വി എസ് said...

കടല്‍ തൊട്ടും കാനനം തൊട്ടും ചുവന്ന സന്ധ്യകള്‍ ..
തൊ ട്ടിട്ടും വാടാത്ത പുലരികള്‍
വിരല്‍ ത്തുമ്പുകള്‍ മെനഞ്ഞ മണലെഴു ത്തുകള്‍...
കഥ പറഞ്ഞു റക്കിയ പുല്‍ ത്തകിടികള്‍ .......
വെയിലോരം ചാഞ്ഞ കിനാവുകള്‍ ...
------------കവിത നല്‍കിയ മനോ ഭൂപടം ..

പി. വിജയകുമാർ said...

'കാറ്റു തൊട്ടാലും വാടും
കനവു തൊട്ടാലും വാടും'..
വാടുന്നത്‌ വീണ്ടും തൊടാനും നിവരാനും. ജീവന്റെ സ്പർശം, വാക്കുകളിൽ.

പി. വിജയകുമാർ said...
This comment has been removed by the author.
drkaladharantp said...

ഒരിക്കല്‍ കുട്ടികളുടെ എഴുത്ത് പുരയില്‍ പങ്കെടുത്ത സുഹൃത്തുക്കള്‍ അനുഭവം പങ്കിട്ടതാണ് ഈ കവിതയുടെ പിന്നില്‍.
ഒരു കുട്ടി എഴുതിയതിന്റെ ആശയം ഇങ്ങനെ ആണ് .-
"തൊട്ടാ വാടീ പ്രതോധിക്കാന്‍ മുള്ളുണ്ടായിട്ടും നീ എന്തേ വാടുന്നു "
ഇതു ഗംഭീരം എന്നു പറഞ്ഞ അധ്യാപികമാര്‍ സ്വയം പരിശോധിച്ചോ.
മുള്ളുണ്ടായിട്ടും പ്രതിരോധിക്കാതെ വാടുകായയിരുന്നു അവര്‍ പലപ്പോഴും
ഈ വൈരുധ്യം തോട്ടാവാടിത്തം എന്തെന്ന് വ്യാഖ്യാനിക്കാന്‍ പ്രേരിപ്പിച്ചു
മഴയത്ത് കുളിരിട്ടു ഇല കൂമ്പുന്ന തോട്ടവാടിക്ക് എന്തിനാ മുള്ളുകള്‍
ഒരാള്‍ക് തൊട്ടാവാടിയുടെ പലജന്മ ഭാവങ്ങള്‍ ആകാമോ?

Preetha tr said...

Captivating simplicity of words, but the multimeaning it gives is amazing.