തങ്കമഞ്ഞ മൂടി തൂമണം തൂകി.
താലത്തിലിരുന്നൂ നാരങ്ങ...
കല്യാണനാരങ്ങ
നിറദീപമിഴികളാല്‍ ഇമപൂട്ടാതുഴിയുന്നു
നിറപറ കതിര്‍ക്കുല കള്ളനോട്ടമെറിയുന്നു
തുളസിയും ചന്ദനവും കുസൃതികള്‍ മൊഴിയുന്നു
തളിര്‍വെറ്റിലത്തനുവില്‍ പൊന്‍വെളിച്ചം ചിരിക്കുന്നു
താലത്തിലിരുന്നൂ നാരങ്ങ
ചടങ്ങുകള്‍ തുടങ്ങുന്നു
ഉള്ളുരുകി മനം കൂര്‍പ്പിച്ചു പ്രാര്‍ത്ഥന :-
"സുജാതകം പ്രഭ വിടര്‍ത്തും സൌമ്യവാത്സല്യം ,
ഉറുമി വീശും വാക്കുടമ,
പ്രിയമാനസസ്നേഹദാഹശമനി.
ദൃശ്യകാവ്യശോഭിത ,
സര്‍വസ്വമാമോമന,
സര്‍വലോക രക്ഷകരേ
കൈവിടാതെ കാത്തു കൊള്ളണേ "
തായ്മിഴിയിലെരിയും കെടാവിളക്ക് സാക്ഷി
വാഴ്വുകള്‍ ചൊരിയും സുമനസ്സുകള്‍ സാക്ഷി
മംഗല്യ മണ്ഡപം കൈവിട്ടുതിര്‍ന്നു
ചവിട്ടിക്കുടയുമാരവങ്ങള്‍ക്കി
രുളുമൊരു ദീനനിലവിളിനാരങ്ങ
നീരുവറ്റി,യേതോ മൂലയില്‍ അകം വിങ്ങി
മനം മങ്ങി,പ്പരിമളം ചോരും നാരങ്ങ ..
സര്‍വലോകരക്ഷകരേ കാത്തു കൊള്ളണേ
കനകമഞ്ഞപ്പട്ടുപുടവ വരിഞ്ഞോരീ ജഡം
*
1 comment:
ആരും ഓര്‍ക്കാത്ത പാവം നാരങ്ങ.. നന്നായി മാഷേ.. നല്ല വരികള്‍
Post a Comment