
കാല് കുത്തുമ്പോളറിയുന്നു ഞാന്‍
മറ്റൊരു മനസ്സിന് അഗാധസ്പര്‍ശനം
അടക്കം പിടിച്ചാശ്ലേഷിക്കും
വെയില് നിലാവള്ളികള്‍
നുള്ളിത്തരിക്കും ഇളം മുള്ളുകള്‍
തടവിത്തളിര്‍ക്കും സ്നേഹഹരിതപത്രങ്ങള്‍..
മുത്തിത്തുടുക്കും പുഷ്പ കാമനകള്‍.
നിറയും നിശബ്ദത മുറിയുമിടവേളകള്‍
പെരുമരഗോത്ര രക്ഷോരൂപങ്ങള-
സംഖ്യം ബാഹുക്കള്‍,ബഹുമുഖഭാവങ്ങള്‍.
ഉലയുന്നൂ മാനസം..
ഹായ്..
കാറ്റിലുതിര്‍ മഴക്കുമ്പിള്‍
പൊട്ടിപ്പൊഴിയും കാട്ടുപൂക്കള്‍
മുടിയിഴകളില്‍,പീലിത്തുമ്പില്‍
കാതിന്നൊ ടിയിടങ്ങളില്‍, വയര്‍വടിവില്‍
അണിമണി മഴവിരലുകളതിശയസ്പര്‍ശം,
മേനിയില്‍ കാട് പൂക്കുന്നുവോ.!
മധ്യാഹ്നസൂചിമുനത്തുമ്പില്‍ ജ്വലിക്കും
പ്രേമസ്വാതന്ത്ര്യമീ സൂര്യ രാഗതൃഷ്ണകള്‍
പൂങ്കാറ്റിലൊഴുകി വരും സഹസ്രവര്‍ണങ്ങളില്‍
കുറുകും മോഹന നിമിഷങ്ങള്‍
കാട് പാടുന്നൂ..കര്‍ണാനന്ദരവം. .
പൊലിഞ്ഞു പോയ പൊന്‍പ്രകാശപൊലിമ തിരയും
താരകത്തിന്നുള്‍ ശോകാന്ധകാര മനഭാരത്തോടെ
കാടോടു വിട മടിയോടിടറിപ്പറഞ്ഞിടുമ്പോള്‍
നിറയും സാന്ദ്രഹരിതതീക്ഷ്ണരാഗഭാവവശ്യത
വിധിക്കുന്നൂ വീണ്ടും വനവാസസംവത്സരങ്ങള്‍..
4 comments:
ശരിക്കും കാടിന്റെ നടുവില്‍ എത്തപ്പെട്ട അവസ്ഥ ,ഈ കവിതയിലൂടെ കടന്നു പോയപ്പോള്‍ !!
അതെ തണുവും തളിരും ...തുടിപ്പുകളും !!
പ്രകൃതിയിലേക്ക് മടങ്ങാന്‍ വ്യഗ്രത കൊള്ളുന്ന ഒരു മനസിനെ ഇതില്‍ വായിച്ചെടുക്കാം ..നമുക്ക് നഷ്ടമാകുന്ന ഈ തണലുകള്‍
മനസുകളുടെ ഐക്യത്തിലൂടെ വീണ്ടെടുക്കാം
:)
മുത്തിത്തുടുക്കും പുഷ്പ കാമനകള്‍.
നിറയും നിശബ്ദത മുറിയുമിടവേളകള്‍
പെരുമരഗോത്ര രക്ഷോരൂപങ്ങള-
സംഖ്യം ബാഹുക്കള്‍,ബഹുമുഖഭാവങ്ങള്‍.
ഉലയുന്നൂ മാനസം..
വായിക്കാൻ സുഖമുള്ള വരികൾ.ഡമരുകം കൊട്ടുന്നു.ആശംസകൾ.
പ്രിയ ജോര്‍ജ്
ജാനകിയുടെ മനസ്സില്‍ കയറിയ കാനന ശോഭ
താങ്കള്‍ കണ്ടെടുത്തല്ലോ
Post a Comment