Thursday, June 14, 2018

കര്‍ക്കടകം ചാറുന്നു


കാര്‍മാനപ്പെരുവഴിയില-
മ്മത്തൊട്ടിലിലാരോ ഉപേക്ഷിച്ച
കര്‍ക്കടകപ്പെരുമഴയാണു ഞാന്‍

വിജനമാം തെരുവില്‍
നട്ടപ്പാതിരാത്തുളളിയായി
ഇടിവെട്ടിയലറിക്കരഞ്ഞലയട്ടെ ഞാന്‍
ശ്വാസകോശം തുളയ്കും പേക്കാറ്റിനൊപ്പം
സ്നേഹവറ്റുകള്‍ ചവര്‍ക്കൂനയില്‍ തിരയട്ടെ ഞാന്‍
നെഞ്ചകം കുത്തിപ്പെയ്തൊഴിയട്ടെ ഞാന്‍

പറഞ്ഞുതോരുക നാം
കണ്ടുമുട്ടാം വീണ്ടുമെന്നുളളില്‍
നീറിക്കുറിക്കുക
ഓര്‍ക്കാനും മറന്നേക്കുകീ
മഴക്കാലരാവിനെ
നിന്‍ ദൗര്‍ഭാഗ്യതാരകത്തിനെ

ഒരിക്കലനാഥമാം തുലാവര്‍ഷക്കവിതയായ്
വാതില്‍കൊട്ടി വിളിക്കുന്നുവെങ്കില്‍
കാതടച്ചുകൊളുത്താനറയ്കേണ്ട
ഭദ്രമാകും നിന്‍നിദ്രയില്‍
ദുസ്വപ്നങ്ങള്‍ പെയ്യാതിരിക്കട്ടെ



2 comments:

Preetha tr said...

Deeper sense of tragic insight with an artistic sensitivity. Polished diction with jewelled brilliance of effect. Certain phrases like "പറഞ്ഞുതോരുക നാം"..."ഇടിവെട്ടിയലറികരഞ്ഞലയട്ടെ", "നട്ടപ്പാതിരാത്തുള്ളി""നെഞ്ചകം കുത്തിപെയ്തൊഴിയട്ടെ","കണ്ടുമുട്ടാം വീണ്ടുമെന്നുള്ളിൽ"etc reflect the magic of brilliance in language.

Unknown said...

ഒന്നായിരുന്നൊരൊറ്റയാത്മാവ് രണ്ടായി പിരിയുന്ന നേരം... പ്രപഞ്ചമാകെയും മാറ്റൊലി കൊള്ളുന്ന ആ പ്രാണനുകളുടെ കഠോരമൗനമാർന്നൊരാർത്തനാദമത്രെ പ്രണയം!