Sunday, July 27, 2014

ബലി

...........
കൈ കൊട്ടി വിളിച്ചിട്ടും
മമ്മീം ഡാഡീം മരക്കൊമ്പിലിരുന്നതേയുളളൂ
പൂജാരിച്ചത് ആംഗലേയത്തിലല്ലത്രേ!
തന്ത്രി മലയാളത്തിനു ബലിയിട്ടു
കിളിപ്പാട്ട് ചിറകടിച്ചിറങ്ങി
നാരായമുനക്കൊക്കില്‍
വെന്തചോറ് നൊന്തുചിതറി
അന്ന് നിലാവ്

ഇന്ന് അമാവാസി.

2 comments:

ajith said...

ആചാരബലികള്‍

Mohammed kutty Irimbiliyam said...

അന്നു നിലാവ് ..ഇന്ന് അമാവാസി.അലയുന്ന കാക്കകളും!