Monday, March 14, 2011

നിന്റെ അനുഗ്രഹം ഇവളില്‍ ചൊരിയേണമേ

നരകസഭയുടെ പുലരിവണ്ടിയോ
കുടുംബശ്രീപ്പെണ്ണുങ്ങളുടെ കൈപ്പുണ്യമോ കാത്തു
റോഡരുകില്‍ ഒതുങ്ങിക്കിടക്കുകയാണ്
ഗര്‍ഭാശയത്തില്‍ എന്നപോല്‍
ഒരു പ്ലാസ്ടിക് കൂടിനുള്ളില്‍ .
ഒരു പട്ടിയും തിരിഞ്ഞു നോക്കാതെ .

കൂട്ടിനു മിഴി പൂട്ടാതെ
വണ്ടി കയറി ആത്മാവ് പിളര്‍ന്നു പോയ
ഒരു പൂച്ച.
കൊടി വെച്ച കാറിനു കുറുകെ ചാടിയ
മനസാക്ഷി.


ഇന്നലെ കേരളം പെറ്റിട്ട പെണ്‍കുഞ്ഞു.
ഒറ്റ തവണയെ കരഞ്ഞുള്ളൂ
നാലാള്‍ കേള്‍ക്കാതെ നാവടക്കി
"നല്ല അടക്കവും ഒതുക്കവും"

അമ്മയ്ക്കിന്നു പത്താം ക്ലാസ് പരീക്ഷ-
ദാരിദ്ര്യത്തിന്റെ ജീവശാസ്ത്രവും
പെണ്ണിന്റെ രസതന്ത്രവും
മൊഴി മാറ്റിയ ഭാഷയില്‍ ഉത്തരം വിസ്തരിച്ചു.
എ പ്ലസ്‌ കൊടുക്കണം.
നിന്റെ അനുഗ്രഹം ഇവളില്‍
ഇനിയും ഇനിയും ചൊരിയേണമേ


20 comments:

രമേശ്‌ അരൂര്‍ said...

കണ്ണ് തുറന്നു കാണുന്നു ..ഉള്ളു തുറന്നു അറിയുന്നു ....

ഷമീര്‍ തളിക്കുളം said...

നിന്റെ അനുഗ്രഹം ഇവളിലും ചൊരിയേണമേ...!

ഷബീര്‍ - തിരിച്ചിലാന്‍ said...

നിന്റെ അനുഗ്രഹം ഇവളില്‍ ചൊരിയേണമേ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒന്ന് നിലവിളിക്കാനോ പ്രതിഷേധിക്കാനോ നമുക്കാവുന്നില്ലല്ലോ!

SHANAVAS said...

കണ്ണും കരളും ഈറന്‍ ആക്കുന്ന കവിത

വിരോധാഭാസന്‍ said...

വണ്ടര്‍ഫുള്‍...!!


എല്ലാം ആശംസകളും..!!

Jithu said...

Nalla kavitha...

വെള്ളരി പ്രാവ് said...

"ഒരില ചീന്തില്‍ ഓരായിരം വിഭവങ്ങള്‍ കഴിച്ച പോലെ എന്നോ...
കാച്ചി കുറുക്കിയ പാല്‍ കുടിച്ച പോലെ..."എന്നോ..
എന്ത് പറയണമെന്നറിയില്ല...ഒത്തിരി നന്നായി.
ഒരു കടലോളം സ്നേഹം ഈ സന്ധ്യയില്‍ നല്‍കുന്നു...
നന്മകള്‍.

പട്ടേപ്പാടം റാംജി said...

ഒരു കാലത്തിന്റെ മുഴുവന്‍ ഭാവങ്ങളും തീ തുപ്പിയ കഥ നാലഞ്ചു വരികളില്‍ വളരെ ഉജ്ജ്വലമാക്കി.

TPShukooR said...

ചൊരിയേണമേ....

കിടിലന്‍.

Anonymous said...

"ഇന്നലെ കേരളം പെറ്റിട്ട പെണ്‍കുഞ്ഞു.
ഒറ്റ തവണയെ കരഞ്ഞുള്ളൂ
നാലാള്‍ കേള്‍ക്കാതെ നാവടക്കി
നല്ല അടക്കവും ഒതുക്കവും"

നിന്റെ അനുഗ്രഹം ഇവളില്‍ ചൊരിയേണമേ...
ആശംസകൾ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത പറയേണ്ടത് മാത്രം പറഞ്ഞു..
കണ്ടതിലപ്പുറം കാണിച്ചു..അഭിനന്ദനങ്ങള്‍.

വര്‍ഷിണി* വിനോദിനി said...

അഭിനന്ദനങ്ങള്‍..

drkaladharantp said...

ചങ്ങാതിമാരേ
പൊള്ളുന്ന ചൂടാണത്രെ കേരളത്തില്‍
എന്നെ പൊള്ളിച്ചതില്‍ കൂടുതല്‍ പൊള്ളല്‍ നിങ്ങള്‍ ഏറ്റു വാങ്ങിയല്ലോ.
കടല്സന്ധ്യയില്‍ അടിഞ്ഞു കൂടാന്‍ എനിക്കൊപ്പം വന്നതിനു എന്താ പറയുക..
മരണവീട്ടില്‍ വന്നവരോട് കൈയോട് കൈ ചേര്‍ത്ത് അമര്ത്തി പറയുന്ന, പറയാതെ വിട്ട വാക്ക് തന്നെ.

എന്‍.പി മുനീര്‍ said...

നല്ല കവിത മാഷേ..ഞാന്‍ കണ്ടൊരു കാഴ്ചയും മനസ്സില്‍ ഓടിയെത്തി..
അങ്ങനെ എത്രയോ കാഴ്ചകള്‍..

yousufpa said...

കർമ്മശേഷിയില്ലാത്ത സങ്കടങ്ങൾ.

Lipi Ranju said...

എന്താ ഇപ്പൊ പറയുക ! അറിയില്ല ....
നന്നായിരിക്കുന്നു മാഷെ...അഭിനന്ദനങ്ങള്‍.

Sukanya said...

മനുഷത്വം തൊട്ടു തീണ്ടിയില്ലാത്ത മനുഷ്യര്‍. വളരെ ശക്തമായ വിഷയം. നന്നായി അവതരിപ്പിച്ചു.

lekshmi said...

parayannum prethikarikkannum
kazhiyatha penninae
pavamennuparanchu
pavayakkanoe mashae?

drkaladharantp said...

പ്രിയരേ,
സന്ദര്‍ശനങ്ങള്‍ക്ക്‌ നന്ദി പറഞ്ഞു അവസാനിപ്പിക്കുന്നില്ല
വീണ്ടും കാണാം