നീതിയുടെ പാഠപുസ്തകം ഈ ശ്മശാനത്തിലാണ്. .
പച്ചില നേരിന് തഴപ്പുള്ള സ്വപ്നങ്ങള്‍ക്കും
വ്യഥകള്‍ തളിര്‍ക്കും പച്ച മണ്ണിന്നടരുകള്‍ക്കും
രക്തസാക്ഷിയുടെ ഹൃദയ വേരുകള്‍ക്കും അടിയില്‍
നിറയെ മുകുളങ്ങളുള്ള താളുകളുമായി
പിറവിയും ശ്രാദ്ധവും പക്ഷം വീശിയ
കാറ്റിന് തല്പത്തില്,
കറുത്തവംശം കര്‍ക്കിടക സങ്കടങ്ങളില്‍ പെയ്ത
അവതാരികയുള്ള കുടുംബക്കല്ലറയില്‍ ..
നദീതടങ്ങള്‍ ചുട്ടെടുത്ത
മുനയും മൂര്‍ച്ചയുമുള്ള ലിപികളില്‍
എന്റെ അമ്മ എഴുതിയ ഒരു
കനല് പേജും അതിലുണ്ട്
"അറുത്തു വെച്ച നാക്ക്
അവസാനം പറയും വാക്ക്:- നീതി"
ചുവട്ടില്‍ എന്റെ കുഞ്ഞുവിരല്‍ത്തുമ്പിലെ
തരംഗ വലയങ്ങള്‍ പതിഞ്ഞ പാട്
പച്ചില നേരിന് തഴപ്പുള്ള സ്വപ്നങ്ങള്‍ക്കും
വ്യഥകള്‍ തളിര്‍ക്കും പച്ച മണ്ണിന്നടരുകള്‍ക്കും
രക്തസാക്ഷിയുടെ ഹൃദയ വേരുകള്‍ക്കും അടിയില്‍
നിറയെ മുകുളങ്ങളുള്ള താളുകളുമായി
പിറവിയും ശ്രാദ്ധവും പക്ഷം വീശിയ
കാറ്റിന് തല്പത്തില്,
കറുത്തവംശം കര്‍ക്കിടക സങ്കടങ്ങളില്‍ പെയ്ത
അവതാരികയുള്ള കുടുംബക്കല്ലറയില്‍ ..
നദീതടങ്ങള്‍ ചുട്ടെടുത്ത
മുനയും മൂര്‍ച്ചയുമുള്ള ലിപികളില്‍
എന്റെ അമ്മ എഴുതിയ ഒരു
കനല് പേജും അതിലുണ്ട്
"അറുത്തു വെച്ച നാക്ക്
അവസാനം പറയും വാക്ക്:- നീതി"
ചുവട്ടില്‍ എന്റെ കുഞ്ഞുവിരല്‍ത്തുമ്പിലെ
തരംഗ വലയങ്ങള്‍ പതിഞ്ഞ പാട്

2 comments:
നല്ല ബിംബങ്ങള്‍ നിറഞ്ഞ കവിത ;
നീതി എന്നും വൈകി ഉദിക്കുന്ന വിവേകമാണ് ...അതിനപ്പുറം ഒന്നും ഇല്ല ..തേടുന്നവരും നേടിയവരും ഇല്ല ..വിധിക്കുന്നവരും വിധിക്കപ്പെട്ടവരും ഇല്ല..
Post a Comment