ഇന്നലെ മഞ്ഞിന്റെ വിരലുകള്‍ എന്നെ തൊട്ടു
കുന്നിറങ്ങി വന്ന തൂമഞ്ഞ്
അതില്‍ ഇലകളുടെ സംഗീതം
മഴയുടെ ആശ്ലേഷം ആകെ തുടുപ്പിച്ചിരുന്നു
ഊഞ്ഞാല് വള്ളികളുടെ ചാന്ച്ചക്കത്തില്‍
അല്പം വിശ്രമിച്ചു വൈകിയ പരിഭവം
മുളംകാടുകളുടെ പാദസരം വീണ പുഴയുടെ
ഓളങ്ങളില്‍ നിന്നും ഗന്ധര്‍വ്വഗന്ധം
കോരി മടിയിലൊളിപ്പിച്ചു വരികയാണ്..
മഞ്ഞ് ഉടലില്‍ ചേര്‍ന്നു നിന്നു
ഉടല് മഞ്ഞായി.
ശരീരഗ്രഹണം
നട അടയ്കാം.
1 comment:
മുളം കാടുകളുടെ പാദസരക്കിലുക്കം കവിത നെയ്ത ആ വന സന്ധ്യ ........
ഗന്ധര്‍വ സന്ധ്യകളുടെ കടല്‍ത്തിരകളിലേക്ക് പെയ്തു വീണു
Post a Comment