Saturday, July 14, 2012

ഇതാ എന്‍റെ കൈപ്പടം .

ഇതാ എന്‍റെ കൈപ്പടം .
അമ്മ നിവര്‍ത്തിയ കുഞ്ഞു വിരലുകള്‍
ഹൃദയനേര്‍മത്തുടിപ്പ് എവിടെ?
രേഖളുടെ ചുരുളുകളും ചുളിവുകളും ചികഞ്ഞു
കടവുകളും പടവുകളും
ചിറകു വെച്ചു പറന്നു പോയല്ലോ !
ഇലകളുടെ മേല്‍ താലമിട്ട ജലകണങ്ങള്‍
മൊഴിചൊല്ലിയ പോലെ നിന്റെ ഭാഗധേയം
മത്സ്യകന്യകയ്ക്  മൈലാഞ്ചി എഴുതിയ
ചര്‍മരോഗം  എന്നു ലക്ഷണം
എല്ലാം മുനയും മുള്ളുമാണ് 
കയ്പും കാഞ്ഞിരവുമാണ്
തൊണ്ടയില്‍ കുരുങ്ങിയത് നിലാവ്
കണ്ണില്‍  തറച്ചത് സന്ധ്യ
ഓമനക്കുട്ടാ
നിനക്ക് വിരഹവും വിലാപവും നിറഞ്ഞ
തൊട്ടിലും താരാട്ടും
എന്നിട്ടും നീ കണ്ണില്‍ കത്തുകയാണല്ലോ
നമിക്കാത്ത ശമിക്കാത്ത ഗര്‍വം
നിന്റെ ചങ്കില്‍ തലവെച്ചോള്‍
ചേമ്പിന്‍ തണ്ടായി തളരില്ല
അഗ്നിസ്നാനം കൊണ്ട്
നഗ്നസൂര്യനെ വരവേറ്റോള്‍
ഒറ്റചിലമ്പിന്റെ   രൌദ്രകാവ്യം
ഇതാ എന്‍റെ കൈപ്പടം .
അമ്മ നിവര്‍ത്തിയ കുഞ്ഞു വിരലുകള്‍
ഹൃദയശോഭയുള്ള  തുടിപ്പ് ഇവിടെ

3 comments:

ബിന്ദു .വി എസ് said...

ഉണര്‍ന്നു വരുന്ന കൊടുംകാറ്റു കള്‍ ആത്മ ശ ക്തി നിറയ്ക്കുന്നത്
അവയുടെ പ്രാണ സഞ്ചാരങ്ങളുടെ വേഗതയില്‍ നിന്നാണ്
അനുഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന ആ ഊര്‍ജ്ജ ത്തിനു തളര്‍ച്ച ഉണ്ടാവില്ല.

മാധവൻ said...

സന്ധ്യതറഞ്ഞ് നിറയുന്നുണ്ട് കണ്ണുകള്‍...........
നിലാവും,നിനവും കുരുങ്ങുന്നു തൊണ്ടയില്‍
നന്നായിട്ടുണ്ട് കേട്ടൊ സാഗരസന്ധ്യേ..
ആശംസകളുമുണ്ട്..

Unknown said...

ആശംസകൾ.. ഇഷ്ടപ്പെട്ട്