തൊടുമ്പോള്‍ മുഖം വാടി
ആര് തൊടുമ്പോള്‍ ?
സന്ധ്യ തൊടുമ്പോള്‍
തൊടുമ്പോള്‍ മനസ്സ് വാടി
ആര് തൊടുമ്പോള്‍
വാക്ക് തൊടുമ്പോള്‍
കാറ്റ് തൊട്ടാലും വാടും
കനവു തൊട്ടാലും വാടും
തൊട്ടില്ലേലും വാടും
എന്തിനാ വാടുന്നെ ?
വീണ്ടും തൊടാന്‍
വീണ്ടും നിവരാന്‍
കുഞ്ഞു മുള്ളിന്റെ നുള്ള് തരാന്‍
ഇലവിരലുകള്‍ മടക്കി നിന്നെ പ്രാര്‍ഥിക്കാന്‍
മനസ്സ് കുമ്പിടുന്നത്
വാട്ടം എന്ന് ആര് പറഞ്ഞു ?
ഓരോ തൊടീലും
ജീവിത സ്പര്‍ശം
വരൂ
സമയമായി തൊടാന്‍
5 comments:
കടല്‍ തൊട്ടും കാനനം തൊട്ടും ചുവന്ന സന്ധ്യകള്‍ ..
തൊ ട്ടിട്ടും വാടാത്ത പുലരികള്‍
വിരല്‍ ത്തുമ്പുകള്‍ മെനഞ്ഞ മണലെഴു ത്തുകള്‍...
കഥ പറഞ്ഞു റക്കിയ പുല് ത്തകിടികള് .......
വെയിലോരം ചാഞ്ഞ കിനാവുകള്‍ ...
------------കവിത നല്കിയ മനോ ഭൂപടം ..
'കാറ്റു തൊട്ടാലും വാടും
കനവു തൊട്ടാലും വാടും'..
വാടുന്നത് വീണ്ടും തൊടാനും നിവരാനും. ജീവന്റെ സ്പർശം, വാക്കുകളിൽ.
ഒരിക്കല്‍ കുട്ടികളുടെ എഴുത്ത് പുരയില്‍ പങ്കെടുത്ത സുഹൃത്തുക്കള്‍ അനുഭവം പങ്കിട്ടതാണ് ഈ കവിതയുടെ പിന്നില്‍.
ഒരു കുട്ടി എഴുതിയതിന്റെ ആശയം ഇങ്ങനെ ആണ് .-
"തൊട്ടാ വാടീ പ്രതോധിക്കാന് മുള്ളുണ്ടായിട്ടും നീ എന്തേ വാടുന്നു "
ഇതു ഗംഭീരം എന്നു പറഞ്ഞ അധ്യാപികമാര്‍ സ്വയം പരിശോധിച്ചോ.
മുള്ളുണ്ടായിട്ടും പ്രതിരോധിക്കാതെ വാടുകായയിരുന്നു അവര്‍ പലപ്പോഴും
ഈ വൈരുധ്യം തോട്ടാവാടിത്തം എന്തെന്ന് വ്യാഖ്യാനിക്കാന്‍ പ്രേരിപ്പിച്ചു
മഴയത്ത് കുളിരിട്ടു ഇല കൂമ്പുന്ന തോട്ടവാടിക്ക് എന്തിനാ മുള്ളുകള്‍
ഒരാള്ക് തൊട്ടാവാടിയുടെ പലജന്മ ഭാവങ്ങള്‍ ആകാമോ?
Captivating simplicity of words, but the multimeaning it gives is amazing.
Post a Comment