വെളിച്ചം
നിഴലിലേക്ക് ചുവട് വെക്കുന്നത്
പോലെ
വളരെ
ശാന്തമായി സംഭവിക്കുന്നതെന്തെല്ലാമാണ്?
ആകാശത്ത്
ചിറകടിമുടങ്ങിയ ദിവസം നീ
ഓര്‍ക്കുന്നില്ലേ?
കണ്ടുമുട്ടുമെന്നു
നിശ്ചയിച്ച തീയതി
കലണ്ടറില്‍
നിന്നും കീറി നിലവിളിച്ച
അന്ന്
ഇതേ
കാര്യം ചോദിച്ചിരുന്നു.
ആരുമില്ലാനേരത്തില്‍
കുന്നിന്‍നെറുകയില്‍ നിന്നും
വീണ
കാറ്റിനെ കോരിയെടുത്ത
ശാഖയടര്‍ന്നതുപോലെ
വളരെ
ശാന്തമായി സംഭവിക്കുന്നതെന്തെല്ലാമാണ്?
സമുദ്രംപിന്‍വാങ്ങിയ
ദിവസം നീ മറന്നിട്ടില്ലല്ലോ?
ഒരു
കുഞ്ഞ് തിരയില്‍ സംസ്കരിക്കപ്പെട്ട
അന്ന്
ഇതുപോലൊരു
ചോദ്യം നിന്റെ കണ്ണുകളില്‍
തുളുമ്പിയിരുന്നു.
വിരിഞ്ഞ
പൂവിനും കൊഴിഞ്ഞപൂവിനുമിടയില്‍
മൃദു
ദലങ്ങളുടെ മടിയിലെ താരാട്ട്
വര്‍ണങ്ങള്‍
പലമാത്രകളായി
അഴിഞ്ഞകന്നതുപോലെ
വളരെ
ശാന്തമായി സംഭവിക്കുന്നതെന്തെല്ലാമാണ്?
പിറന്നാള്‍
ദിനത്തില്‍
ചരമപ്പെട്ടവന്റെ
വീട്ടിലേക്ക്
നടക്കുമ്പോള്‍
നീ
ചോദിക്കാനാഗ്രഹിച്ചത്
മറ്റൊന്നുമായിരുന്നില്ല.
വളരെ
ശാന്തമായി
എന്നില്‍
നിന്നും
നേര്‍ത്തയഞ്ഞ
ഒരു മരണാന്തരമറുപടി
വളരെ
ശാന്തയായി
1 comment:
ഇരു നിഴല്‍ ഒന്നായാല്‍ ഒറ്റയ്ക്ക് മരിക്കുന്നതെങ്ങനെ !!
Post a Comment