ഹേയ്
സൂര്യ,
ഏതുപെണ്ണിന്‍
അണിവയര്‍ത്തടത്തിലൂട
സ്തമിക്കാനോടിക്കുതിച്ചു
തുടത്തുനീ?
ഹേയ്
സൂര്യ,
നിന്നായിരം
സിന്ദൂരക്കതിരുകള്‍ കോതിയൊതുക്കി
മടിയില്‍ക്കിടത്തിക്കവിളില്‍
ജ്വലിക്കുന്ന
ചുംബനമധുരപ്രകാശമായി
നിഴല്‍വീഴാത്തഴകായി
നിന്നില്‍
നിറഞ്ഞുദിക്കുന്നതാരിവള്‍?
ഹേയ്
സൂര്യ,
ആരുടെ
മൊഴിച്ചന്തങ്ങള്‍
പുഞ്ചിരിതൊട്ടുഴിയും
ഹൃദയനാളങ്ങള്‍?
സ്വസ്ഥമായി
ലയിക്കുന്ന സ്വപ്നമായി പകരുന്ന
സ്വര്‍ഗമായുണരുന്ന
സാന്ധ്യവര്‍ണാധരങ്ങളായ്
നിന്നിമകളില്‍
ഹരിതസ്നേഹം കുറുകിയ
മൃദുപത്രമായൊട്ടിച്ചേരുന്നതാരിവള്‍?
ഹേയ്
സൂര്യ,
ഋതുക്കള്‍
വിരിച്ചിട്ട ശയ്യയില്‍
നീ
വാരിപ്പുണര്‍ന്നു പറന്ന
മാഹാകാശം
പൊഴിയുന്നു
താരകള്‍.
ആയിരം
വട്ടം സ്തുതിക്കുന്നു നിന്നെ
ഞാന്‍ സൂര്യ.
ഉണരാന്‍
വൈകുമോരോ നിമിഷാര്‍ധത്തിനും
സ്തുതി
മറന്നുറങ്ങും
മാര്‍ത്തടത്തിനും സ്തുതി
കാലമായി
പിണഞ്ഞുകുറുകുമുടലിനും
സ്തുതി
കര്‍മവും സാക്ഷി
കാലവും സാക്ഷി
2 comments:
അതീവം ...............
ഉണരാൻ. വൈകിയ നിമിഷാർധവും പ്രണയം
Post a Comment